അഭിമന്യുവിന്റെ കൊലപാതകം: ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തി; പത്താം പ്രതി സഹല്‍ കുത്തി; പതിനാറ് പ്രതികള്‍ക്കെതിരെ കുറ്റപത്രംtimely news image

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍സ്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍. അഭിമന്യുവിനെ പ്രതികള്‍ക്ക് കാണിച്ചുകൊടുത്തത് മുഹമ്മദ്. ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തിയ ശേഷം പത്താം പ്രതി സഹല്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നാം പ്രതി ജിസാല്‍ ആണ് അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനെ പിടിച്ച് നിര്‍ത്തിയത്. പന്ത്രണ്ടാം പ്രതി ഷാഹിം ആണ് അര്‍ജുനെ കുത്തിയത്. അഞ്ച് ബൈക്കുകളിലായാണ് പ്രതികള്‍ എത്തിയത്. എന്നാല്‍, രക്തം കലര്‍ന്ന വസ്ത്രങ്ങള്‍ കണ്ടെത്താനായില്ല. 16 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികളില്‍ ഏഴ് പേര്‍ ഒളിവില്‍. പ്രതികള്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.Kerala

Gulf


National

International