ജനതാദളിലെ അഭിപ്രായഭിന്നത പൊട്ടിത്തെറിയിലേയ്ക്ക്; മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് കൃഷ്ണന്‍കുട്ടി വിഭാഗം ആവശ്യമുന്നയിച്ചുtimely news image

തിരുവനന്തപുരം: ജനതാദള്‍ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയുടെ നിഴല്‍ പാര്‍ട്ടിയ്ക്ക് പുറത്തേയ്ക്കും നീളുന്നു. പാര്‍ട്ടിക്കുള്ളിലെ വാക്കേറ്റങ്ങള്‍ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചു. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ജനതാദളിലെ കൃഷ്ണന്‍കുട്ടി വിഭാഗം ആവശ്യപ്പെട്ടു. രണ്ടര വര്‍ഷമെന്ന് പറഞ്ഞിരിക്കുന്ന ധാരണ പാലിക്കണമെന്നും കൃഷ്ണന്‍കുട്ടി വിഭാഗം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണന്‍കുട്ടി വിഭാഗം ദേശീയ നേതൃത്വത്തിന് കത്തയച്ചു. നാളെ കൃഷ്ണന്‍കുട്ടി വിഭാഗം പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ കാണും.Kerala

Gulf


National

International