ലഹരിക്കടത്ത് മലേഷ്യയിലേയ്ക്ക്; കൊച്ചിവഴിയുള്ള എംഡിഎംഎ കടത്തിന് പിന്നില്‍ മലേഷ്യന്‍ മാഫിയ; ചെന്നൈയില്‍ നിന്ന് ലഹരി മരുന്ന് കൊച്ചിയിലെത്തിക്കുന്നത് കൊറിയര്‍ വഴിtimely news image

കൊച്ചി: ലഹരിമരുന്ന് വേട്ട തുടര്‍ക്കഥയാകുമ്പോള്‍ കൊച്ചിവഴിയുള്ള ലഹരിമരുന്ന് കടത്ത് അന്വേഷണം മലേഷ്യയിലേക്കും വ്യാപിക്കുന്നു. കൊച്ചിവഴിയുള്ള എംഡിഎംഎ കടത്തിന് പിന്നില്‍ മലേഷ്യന്‍ മാഫിയ ആണെന്ന് പുതിയ വിവരം. ചന്നൈയില്‍ നിന്ന് ലഹരി മരുന്ന് കൊച്ചിയിലെത്തിക്കുന്നത് കൊറിയര്‍ വഴി. മലേഷ്യയിലെ തമിഴ് വംശജനായ രാഷ്ട്രീയ നേതാവിന് ലഹരിമരുന്ന് കടത്തില്‍ പങ്കുണ്ടെന്ന് സൂചന. കൊച്ചിയില്‍ പിടികൂടിയ 200 കോടിയുടെ ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് മലേഷ്യയിലേക്ക് അയയ്ക്കാനായിരുന്നു നീക്കം.  കൊറിയറില്‍ സംശയം തോന്നിയതിനാലാണ് പായ്ക്കറ്റ് തുറന്ന് നോക്കിയതെന്ന് കൊറിയര്‍ സ്ഥാപന ഉടമ പറഞ്ഞു. ഇടനിലക്കാര്‍ എത്തിയപ്പോള്‍ കൊറിയര്‍ സ്ഥാപനത്തില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. അവര്‍ പോയ ശേഷം വീണ്ടും പ്രവര്‍ത്തിച്ചു. വന്നവര്‍ ജാമര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് സംശയിക്കുന്നതായും കൊറിയര്‍ സ്ഥാപന ഉടമ പറഞ്ഞു. സംഘത്തിലെ മുഖ്യപ്രതി നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ സ്വദേശി പ്രശാന്താണ് പിടിയിലായത്. മുമ്പ് ഒരു തവണ ഇതേ സംഘം ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 32 കിലോ തൂക്കം വരുന്ന മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് പായ്ക്കറ്റുകളിലാക്കി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. എറണാകുളം ഷേണായീസ് ജങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വ്വീസ് സ്ഥാപനം വഴിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കറുത്ത കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് ഇവ പായ്ക്ക് ചെയ്തിരുന്നത്. പെട്ടിയില്‍ തുണികള്‍ നിറച്ച് അതിനിടയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തത്. മലേഷ്യയിലേക്കാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 1927ല്‍ കണ്ടു പിടിച്ച സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണിത്. പൊടിരൂപത്തില്‍ ശരീരത്തിന് ഉള്ളില്‍ ചെന്നാല്‍ 40 മിനുറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. ആറ് മണിക്കൂറോളം ഉപയോഗിക്കുന്നയാളില്‍ വര്‍ധിത വീര്യത്തോടെ ഇത് പ്രവര്‍ത്തിക്കും. പാഴ്‌സല്‍ സര്‍വീസില്‍ എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ എത്തിയത്.Kerala

Gulf


National

International