അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്‍റർനെറ്റ് സേവനം തടസപ്പെടുവാൻ സാധ്യതtimely news image

ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്‍റർനെറ്റ് നെറ്റ് സേവനം തടസപ്പെടുവാൻ സാധ്യതയുണ്ടെന്ന് റഷ്യയുടെ അറിയിപ്പ്. നെറ്റ്‌വർക്ക് പ്രശ്നത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പ്രധാന ഡൊമൈൻ സെർവറുകളെല്ലാം പ്രവർത്തന രഹിതമായതോടെയാണ് തടസം നേരിടുന്നത്. ഏതാനും സമയത്തേക്കായിരിക്കും ഇന്‍റർനെറ്റ് തടസപ്പെടുക. അറ്റകുറ്റപണികൾക്കായി ക്രിപ്റ്റോഗ്രാഫിക് കീ മാറ്റും. ഇതുവഴി ഡൊമൈൻ പേരുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കും. വർധിച്ചു വരുന്ന സൈബർ ആക്രമണം കണക്കിലെടുത്ത് ഇതിനെ നേരിടുന്നതിന് സുരക്ഷ വർധിപ്പിക്കുന്നതിനാണ് മെയിന്‍റനൻസ് നടത്തുന്നത്. ഇന്‍റർനെറ്റ് സേവനദാതാക്കളും നെറ്റ്വ‌ർക്ക് ഓപ്പറേറ്റർമാരും ഈ തയാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്‍റർനെറ്റ് ഉപയോക്താക്കൾക്ക് ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നത്. വെബ്പേജുകളും അതുപോലെ ഓൺലൈനായി ഇടപാടുകൾ നടത്തുന്നതിനും അടുത്ത 48 മണിക്കൂർ ചില തടസങ്ങൾ നേരിട്ടേക്കാം. ഉചിതമായ സുരക്ഷ നടപടികൾ കൈക്കൊണ്ടാൽ തടസപ്പെടൽ ഒഴിവാക്കാനാകും.Kerala

Gulf


National

International