10-മത് മിനി ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ്: വയനാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍timely news image

      കൊല്ലം:  10-മത് സംസ്ഥാന മിനി ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് 2019 ജൂലൈ 21ന് കൊല്ലം കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക് സ്‌ക്കൂളില്‍ വച്ച് നടു.   ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ.  മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിുമായി 100-ലേറെ   ഫെന്‍സര്‍മാര്‍ മിനി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. . വയനാടു ജില്ല 63 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പു നേടി. 48 പോയിന്റുകള്‍ നേടിയ ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്.  32 പോയിന്റുകള്‍ നേടിയ മലപ്പുറം ജില്ലക്ക് മൂാം സ്ഥാനം ലഭിച്ചു.   കേരള ഫെന്‍സിംഗ് അസോസിയേഷന്‍ വൈസ്-പ്രസിഡന്റ്  സജിത വി.ആര്‍. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍   കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ്   എക്‌സ് ഏണസ്റ്റ് വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.  കേരള സ്‌പോര്‍ട്‌സ് കൗസില്‍ അംഗം എല്‍. അനില്‍ മുഖ്യ അതിഥിയായിരുു.    ലോര്‍ഡ്‌സ് പബ്ലിക്  സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: സുഷമ മോഹന്‍, കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി, ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.നിസാമുദ്ദീന്‍,  ശങ്കര്‍ സാഹി, പി.കെ.താഹ, ആര്‍ റഫീക്, തുടങ്ങിയവര്‍ പ്രസംഗിച്ചു.  കേരള ഫെന്‍സിംഗ് അസോസിയേഷന്‍ സെക്ര'റി എം.എസ്. പവനന്‍ സ്വാഗതവും, കൊല്ലം ജില്ലാ ഫെന്‍സിംഗ് അസോസിയേഷന്‍ സെക്രട്ടറി  ആര്‍. റസീന നന്ദിയും പറഞ്ഞു.Kerala

Gulf


National

International