അധികാരത്തിലെത്തിയാൽ ശബരിമലയിലേക്ക് സൗജന്യയാത്ര; തിരഞ്ഞെടുപ്പ് പത്രികയിലും ഉൾപ്പെടുത്തുംtimely news image

ഹൈദരാബാദ്:  അധികാരത്തില്‍ എത്തുകയാണെങ്കില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളിലെ അധിക ചാര്‍ജ് എടുത്ത് കളയുമെന്ന് ബിജെപി . ശബരിമലയിലേക്ക് പോകുന്ന വിശ്വാസികള്‍ക്കും അവശ്യമെങ്കില്‍ സൗജന്യ യാത്ര ഏര്‍പ്പാടാക്കും. കൂടാതെ മദ്യ വില്‍പനയിലും നിയന്ത്രണം വരുത്തുമെന്നും ബിജെപി വ്യക്തമാക്കി. ആഴ്ച്ചയുടെ ആദ്യദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമാക്കി മദ്യ വില്‍പന നിയന്ത്രിക്കും. ആഴ്ച്ചാവസാനം മദ്യ വില്‍പന പൂര്‍ണമായും എടുത്ത് കളയും. ബിജെപിയുടെ പ്രകടന പത്രികാ കമ്മിറ്റി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എന്‍വിഎസ്എസ് പ്രഭാകറാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. തെലങ്കാനയില്‍ നിരവധി കുടുംബങ്ങളാണ് മദ്യം കാരണം തകരുന്നത്. വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍, കൊളള, ലൈംഗികാതിക്രമണം, ആത്മഹത്യ എന്നിവയ്‌ക്കൊക്കെ മദ്യാസക്തി കാരണമാവുന്നുണ്ട്. മദ്യ വില്‍പനയില്‍ നിയന്ത്രണം വേണം. ആഴ്ച്ചയില്‍ അഞ്ച് ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമാക്കി ബിജെപി മദ്യ വില്‍പ്പന നിയന്ത്രിക്കും. ആഴ്ച്ചാവസാനം മദ്യ വില്‍പന പൂര്‍ണമായും ഇല്ലാതാക്കും. സര്‍ക്കാരിന് വരുമാനം ലഭിക്കാനുളള ഏക മാര്‍ഗമായി ബിജെപി മദ്യവില്‍പനയെ കാണില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.Kerala

Gulf


National

International