തൊടുപുഴ സെന്റ്‌. മേരീസ്‌ ആശുപത്രിയില്‍ ന്യൂറോസര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ആക്‌സിഡന്റ്‌ യൂണിറ്റ്‌ വിപുലീകരിക്കുന്നു.timely news image

തൊടുപുഴ സെന്റ്‌. മേരീസ്‌ ആശുപത്രിയില്‍ ന്യൂറോസര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ആക്‌സിഡന്റ്‌ യൂണിറ്റ്‌ വിപുലീകരിക്കുന്നു. തൊടുപുഴ സെന്റ്‌. മേരീസ്‌ ആശുപത്രിയില്‍ ന്യൂറോസര്‍ജറി വിഭാഗവും ന്യൂറോളജി വിഭാഗവും ഒരു കുടക്കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ആക്‌സിഡന്റ്‌ യൂണിറ്റിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ന്യൂറോസര്‍ജറി ഓപ്പറേഷന്‍ തിയേറ്റര്‍, ന്യൂറോ ട്രോമ ഐസിയു എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ബാബു ജോസഫ്‌ ഈ വിഭാഗത്തില്‍ ചാര്‍ജ്ജെടുത്തിരിക്കുന്നു. ആക്‌സിഡന്റ്‌ ട്രോമ സര്‍ജറികള്‍, ബ്രെയിന്‍ & സ്‌പൈന്‍ സര്‍ജറികള്‍ എന്നിവ ഇവിടെ നിര്‍വഹിക്കപ്പെടുന്നു. ന്യൂറോളജി വിഭാഗത്തില്‍ ഡോ. അമിത്‌ കുമാര്‍ (പി ജി ഐ ചണ്‌ഡിഗഡ്‌) ചാര്‍ജ്ജെടുത്തിരിക്കുന്നു. സ്‌ട്രോക്ക്‌ യൂണിറ്റ്‌, അപസ്‌മാര രോഗവിഭാഗം, തലവേദന ക്ലിനിക്‌, മൂവ്‌മെന്റ്‌ ഡിസോര്‍ഡര്‍ ക്ലിനിക്‌, ന്യൂറോ ഐസിയു, ന്യൂറോ ലാബ്‌, ഫിസിയോതെറാപ്പി & ന്യൂറോ റീഹാബിലിറ്റേഷന്‍ വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നു. ആഗോളതലത്തില്‍ അസ്ഥിരോഗ ചികിത്സയില്‍ പ്രഗത്‌ഭനായ ഡോ. ഒ. റ്റി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നാല്‌ അസ്ഥിരോഗവിദഗ്‌ദ്ധര്‍ ഇവിടെ സേവനം ചെയ്യുന്നു. ജനറല്‍ ശസ്‌ത്രക്രിയ, താക്കോല്‍ദ്വാര ശസ്‌ത്രക്രിയ എന്നീ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഡോ. സോമരാജന്‍ എം. ആര്‍, ഡോ. ഫഹദ്‌ ആരിഫ്‌ എന്നിവര്‍ സര്‍ജറി വിഭാഗത്തില്‍ സേവനമനുഷ്‌ഠിക്കുന്നു. ആക്‌സിഡന്റ്‌ യൂണിറ്റ്‌ & എമര്‍ജന്‍സി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.  Kerala

Gulf


National

International