ശബരിമല സ്ത്രീ പ്രവേശനത്തില്‍ മനംനൊന്ത് ഗുരുസ്വാമി ജീവനൊടുക്കി



timely news image

കൊയിലാണ്ടി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിൽ മനംനൊന്ത് കോഴിക്കോട്ട് ഗുരുസ്വാമി ജീവനൊടുക്കി. കൊയിലാണ്ടി സ്വദേശി ചിന്നക്കുറുപ്പ് എന്ന രാമകൃഷ്ണനാ(86)ണ് ട്രെയ്‌നിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.  മൃതദേഹത്തില്‍ നിന്നും രാമകൃഷ്ണന്‍ എഴുതിയതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നത് മുമ്പ് എനിക്ക് അവിടെ എത്തണം’ ഇതാണ് കത്തിലുള്ളത്. കന്നി അയ്യപ്പന്‍മാരുടെ ഗുരുസ്വാമിയായിരുന്നു. അറുപതു വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ പോകുന്നയാളാണ്.



Kerala

Gulf


National

International