ശബരിമല സംഘർഷം: രാഹുൽ ഈശ്വറിനെ ജയിലിലടച്ചുtimely news image

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ സമരം ചെയ്ത അയ്യപ്പ ധർമ സേന നേതാവ് രാഹുൽ ഈശ്വറും സംഘത്തേയും റിമാൻഡ് ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പടെയുള്ള സംഭവങ്ങളിലാണ് രാഹുൽ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേർക്കുമെതിരേ പൊലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പമ്പാ പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ മുതല്‍ പമ്പയില്‍ രാഹുല്‍ ഈശ്വറിന്‍റെ നേതൃത്വത്തില്‍ സേവ് ശബരിമല ഫോറമെന്ന ബാനറില്‍ പ്രാർഥനാ സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ദര്‍ശനത്തിനെത്തിയ യുവതികളെ തടയുകയും സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയ വനിതാ ജീവനക്കാരെ പ്രായപരിശോധന നടത്താനും മുന്നില്‍ നിന്നത് രാഹുല്‍ ഈശ്വര്‍ നേതൃത്വം കൊടുത്തവരായിരുന്നു. കൂടാതെ വനിതാ പൊലീസിനെയും ഇവര്‍ തടഞ്ഞിരുന്നു. ഇതിനുശേഷം ഇന്നലെ ഉച്ചയോടെ സ്ത്രീപ്രവേശനത്തിന് നിയന്ത്രണമെന്നുളള പഴയ ബോര്‍ഡ് ഇവര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് ഇപ്പോള്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.Kerala

Gulf


National

International