സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടുtimely news image

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മരണമെന്ന് വെള്ളിയാഴ്‌ച രാത്രി വൈകി സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്‌താവന‍യിൽ പറയുന്നു.  അന്വേഷണത്തിന്‍റെ ഭാഗമായി 18 സൗദികളെ ഉദ്യോഗസ്ഥര്‍ ഇതുവരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും സൗദി പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. സൗദി ഇന്‍റലിജൻസ് വിഭാഗം മേധാവി കേണൽ അഹമ്മദ് അൽ അസീരിയെയും രാജകീയ കോടതി ഉപദേശകൻ സൗദ് അൽ ഖ്വതാനിയെയും പുറത്താക്കി.  എന്നാൽ കൊലപാതക കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. ജനറൽ ഇന്‍റലിജൻസ് ഏജൻസി പുന:സംഘടപ്പിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ മന്ത്രിതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഒക്റ്റോബർ രണ്ട് മുതലാണ് ജമാൽ ഖഷോഗിയെ കാണാതായത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരവധി തവണ വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയ പത്രപ്രവർത്തകനാണ് ജമാൽ.Kerala

Gulf


National

International