കലാലയ ജീവിതത്തിന്റെ ഓർമ്മകൾ പുതുക്കി സെന്റ് ജോർജസ് ഹൈ സ്കൂൾ മുതലക്കോടം 1995 - 1996 കാലഘട്ടത്തിലെ വിദ്യാർത്ഥികൾtimely news image

    മുതലക്കോടം: കലാലയ ജീവിതത്തിന്റെ ഓർമ്മകൾ പുതുക്കി സെന്റ് ജോർജസ് ഹൈ സ്കൂൾ മുതലക്കോടം 1995 - 1996 കാലഘട്ടത്തിലെ വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് എന്ന പേരിൽ പുനസമാഗമം സംഘടിപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് രണ്ടര പതിറ്റാണ്ടിനോടടുത്തപ്പോൾ പഴയ കൂട്ടുകാരുമായി സംവദിച്ച ഏവരും അവരുടെ പഴയ കാല ഓർമ്മകൾ പങ്കുവെച്ചു.  സ്കൂൾ ഓഡിറ്റോറിയത്തിൽ  കൂടിയ യോഗം സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്തു. മുൻ അദ്യാപകൻ ബേബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ റീ യൂണിയൻ ഭാരവാഹികളായ ഷാനവാസ് കള്ളിക്കുന്നേൽ, ഷമീർ കുഞ്ചാ വീടൻ, ജോമോൻ ബനടിക്റ്റ്, പി എച്ച് സുധീർ, ഷമീർ സി ഐ, ജിജൊ കെ ജോൺ, ഷമീർ എ ജെ, അഗസ്റ്റ്യൻ ജോർജ്ജ്, സക്കീർ ഹുസൈൻ, അനൂപ് കുമാർ, മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International