തങ്ങളുടെ ജീവനും ഭീഷണിയെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾtimely news image

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം ഭയം വർദ്ധിപ്പിക്കുന്നെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. തങ്ങളുടെ ജീവനും തങ്ങളെ അനുകൂലിക്കുന്നവരുടെ ജീവനും അപകടത്തിലാണെന്നും സിസ്റ്റർ അനുപമ പറഞ്ഞു. ജലന്ധറിലെ ദസ്‌വയിൽ മരിച്ച നിലയിൽ കണ്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹതയുണ്ട്. ഞങ്ങളിൽ ആർക്കും എപ്പോഴും എന്തും സംഭവിക്കാവുന്ന അവസ്ഥയാണിപ്പോഴെന്നും അനുപമ പറഞ്ഞു.  ബിഷപ്പിനെതിരെ ശക്തമായ നിലപാട് എടുത്ത കാട്ടുതറയച്ചൻ‌ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ അധ്യാപിക കൂടിയായിരുന്നു.  നേരത്ത കാട്ടുതറയച്ചന്‍റെ വണ്ടിക്ക് നേരെയും ആക്രമണം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മരണപ്പെട്ട നിലയിൽ കണ്ട്. ബിഷപ്പ് ജലന്ധറിൽ എത്തി നാല് ദിവസം പിന്നിട്ടതിന് പിന്നാലെ ഉണ്ടായ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെതിരെ സാക്ഷിപ്പട്ടികയിൽ ഉള്ള വൈദികനാണ് മരണപ്പെട്ടത്.Kerala

Gulf


National

International