ആലക്കോട്‌ സഹകരണ ബാങ്ക്‌ നവീകരിച്ച ഇടവെട്ടി ബ്രാഞ്ച്‌ ഉദ്‌ഘാടനം തിങ്കളാഴ്ചtimely news image

  തൊടുപുഴ : ആലക്കോട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ നവീകരിച്ച ഇടവെട്ടി ബ്രാഞ്ചിന്റെ ഉദ്‌ഘാടനം തിങ്കളാഴ്ച (29 /10 /2018 ) രാവിലെ പത്തിന്‌ പി. ജെ. ജോസഫ്‌ എം.എല്‍.എ. നിര്‍വ്വഹിക്കുമെന്ന്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു കക്കുഴി, സെക്രട്ടറി ഷിന്റോ ജോസ്‌, ബ്രാഞ്ച്‌ മാനേജര്‍ പി. കെ. സജീന എന്നിവര്‍ അറിയിച്ചു. ജോയിന്റ്‌ രജിസ്‌ട്രാര്‍ കെ. കെ. സന്തോഷ്‌, ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത്തീഫ്‌ മുഹമ്മദ്‌, അസി. രജിസ്‌ട്രാര്‍മാരായ എന്‍. കെ. സുരേഷ്‌കുമാര്‍, സി. സി. മോഹന്‍, അസി. ഡയറക്‌ടര്‍ കെ. എന്‍. ശോഭനകുമാരി, ഐ.സി.ഡി.പി. പ്രോജക്‌ട്‌ മാനേജര്‍ ലിബിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.Kerala

Gulf


National

International