ഫാഷന്‍ ലോകം കീഴടക്കി ക്യൂ ആര്‍ കോഡ് പ്രിന്റഡ് ടീ ഷര്‍ട്ടുകള്‍timely news image

കൊച്ചി: എങ്ങനെ ആളുകളെ വിസ്മയിപ്പിക്കുന്ന തരത്തില്‍ ഡ്രസ് ചെയ്യാം എന്നു ചിന്തിച്ചു നടക്കുന്നവരാണ് പുതുതലമുറ.ഫാഷനെബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ തേടിപ്പിടിക്കാന്‍ അവര്‍ മിടുക്കരുമാണ്.അത്തരക്കാര്‍ക്കായി ഇപ്പോള്‍ വിപണിയില്‍ തരംഗമായിരിക്കുന്നത്  ക്യൂ ആര്‍ കോഡുകള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകളാണ്. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് വസ്ത്ര വിപണിയിലെ ഈ പുതിയ ട്രെന്‍ഡ്. ഇത്തരം ടീ ഷര്‍ട്ടുകളില്‍ പറയാനുള്ള കാര്യങ്ങള്‍ ക്യൂ ആര്‍ കോഡ് ചെയ് വെക്കാം. ഈ ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്തുന്നവര്‍ക്ക് സന്ദേശം അറിയാം. ഒരു സമയത്തെ പ്രത്യേകതക്കനുസരിച്ച് നിങ്ങളുടെ അഭിപ്രായമോ, ആശയങ്ങളോ പറയാന്‍ ഹാഷ് ടാഗുകള്‍ ഉപയോഗിക്കാം. ഇനി ഇവയെക്കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സേവനങ്ങളോ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഹാഷ് ടാഗിലൂടെ പരസ്യം ചെയ്യുകയും ചെയ്യാം. കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ ആക്ടീവായി നില്‍ക്കുന്ന ആ പേജിന്റെ ലിങ്കോ ഹാഷ് ടാഗോ പ്രിന്റ് ചെയ്യാനും സാധിക്കുംKerala

Gulf


National

International