തൊടുപുഴയില്‍ വ്യത്യസ്ഥമായ രുചികളോടെ ചെന്നൈ ആനന്ദഭവന്‍ പ്യുവര്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ്‌ പ്രവര്‍ത്തനം തുടങ്ങിtimely news image

തൊടുപുഴയില്‍ വ്യത്യസ്ഥമായ രുചികളോടെ ചെന്നൈ ആനന്ദഭവന്‍ പ്യുവര്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ്‌ പ്രവര്‍ത്തനം തുടങ്ങി. ഇടുക്കി റോഡില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്‍ഡിനു സമീപമാണ്‌ രുചി വൈവിധ്യങ്ങളുടെ കലവറയായ ചെന്നൈ ആനന്ദഭവന്‍ പ്രവര്‍ത്തിക്കുന്നത്‌. നൂറ്‌ രൂപയ്‌ക്ക്‌ 14 തരം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വെജിറ്റേറിയന്‍ മീല്‍സ്‌, 120 രൂപയ്‌ക്ക്‌ 14 വിഭവങ്ങള്‍ക്കു പുറമെ ചപ്പാത്തി, കുറുമ, തൈര്‌ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ചെന്നൈ മീല്‍സ്‌ എന്നിവ ആനന്ദഭവന്റെ പ്രത്യേകതയാണ്‌. 55 രൂപയ്‌ക്ക്‌ 2 ചപ്പാത്തിയും കുറുമയും ഒനിയന്‍ റൈത്തയും ലഭ്യമാണ്‌. 55 രൂപയ്‌ക്ക്‌ 2 പൊറോട്ടയും കുറുമയും റൈത്തയും ഉള്‍പ്പെടുന്ന സെറ്റും ലഭിക്കുന്നു. കൂടാതെ ചൈനീസ്‌ വിഭവങ്ങള്‍, നോര്‍ത്ത്‌ ഇന്ത്യന്‍ വിഭവങ്ങള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇഷ്‌ടപ്പെടുന്ന ചാര്‍ട്ട്‌ ഐറ്റംസും ഇവിടെ ലഭ്യമാണ്‌.  നൂറ്‌ ശതമാനം വെജിറ്റേറിയനായ റസ്റ്റോറന്റ്‌ ചെന്നൈ ആനന്ദഭവന്‍ ഉറപ്പ്‌ നല്‍കുന്നു. രുചിയുടെ വ്യത്യസ്ഥത അനുഭവിച്ചറിയാന്‍ ആനന്ദഭവന്‍ സന്ദര്‍ശിക്കുകKerala

Gulf


National

International