ആർ.കെ.ദാസ് പ്രസിഡന്റ് എം.പി. വിജയനാഥൻ ജനറൽ സെക്രട്ടറിtimely news image

      തൊടുപുഴ: കേരള സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ ഉദ്ഘാടനം ചെയ്തു. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന യോഗത്തിൽ സ്‌കൂൾ മാനേജർ ആർ. കെ.ദാസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി എസ്.രവി നമ്പൂതിരി €ാസെടുത്തു.  യോഗത്തിൽ ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ആർ. കെ. ദാസ് (വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ, കുമാരമംഗലം -പ്രസിഡന്റ്),  പി.ജെ. ജോർജ് (കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ-വൈസ് പ്രസിഡന്റ്), എം.പി. വിജയനാഥൻ (വിന്നേഴ്‌സ് പബ്ലിക് സ്‌കൂൾ കരിമണ്ണൂർ-ജനറൽ സെക്രട്ടറി), ജേക്കബ് എബ്രഹാം (ഇൻഫന്റ് ജീസസ് പബ്ലിക് സ്‌കൂൾ കട്ടപ്പന-ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ആൻസി ജോസഫ് (ജയ്‌റാണി പബ്ലിക് സ്‌കൂൾ തൊടുപുഴ-ട്രഷറർ), കെ. രവീന്ദ്രനാഥൻനായർ (സരസ്വതി വിദ്യാഭവൻ തൊടുപുഴ), ഫാ. ജോസഫ് (സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂൾ പോത്താനിക്കാട്), സിസ്റ്റർ ഡിവോഷ്യ (വിമല പബ്ലിക് സ്‌കൂൾ തൊടുപുഴ), ജുനൈദ് സഖാഫി (ദാറുൽ ഫതഹ് പബ്ലിക് സ്‌കൂൾ തൊടുപുഴ), തോമസ് ജെ കാപ്പൻ (മേരിലാന്റ്  പബ്ലിക് സ്‌കൂൾ കലൂർ), അരുൺ അഗസ്റ്റിൻ (സെന്റ് മേരീസ് സെൻട്രൽ സ്‌കൂൾ രാജകുമാരി-എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. Kerala

Gulf


National

International