സംസ്ഥാന വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പ്‌ തൊടുപുഴയില്‍ഒരുക്കങ്ങള്‍ പൂര്‍ത്തിയായിtimely news image

തൊടുപുഴ : 13-ാമത്‌ സംസ്ഥാന വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പ്‌ നവംബര്‍ 3, 4 തീയതികളില്‍ തൊടുപുഴ അല്‍-അസ്‌ഹര്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടത്തുമെന്ന്‌ കേരള വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ.എം. ജോസഫ്‌ ബിനോയി, സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്‌, എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ സോജന്‍ തെങ്ങുംപിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന്‌ തിരെഞ്ഞെടുത്ത 500 കായികതാരങ്ങള്‍ പങ്കെടുക്കും .ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു വിജയികളായവരില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌ .രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കു അല്‍ അസ്‌ഹര്‍ കോളേജിലാണ്‌ താമസവും ഭക്ഷണവും ജില്ലാ വടംവലി അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്‌ .മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക്‌ മൂന്നാം തിയതി രാവിലെ 7 .30 മുതല്‍ തൂക്കം തിട്ടപ്പെടുത്താന്‍ സൗകര്യം അല്‍ അസ്‌ഹര്‍ കോളേജില്‍ തയ്യാറാക്കിയിട്ടുണ്ട്‌ .മൂന്നിന്‌ വൈകുന്നേരം നാലിന്‌ മത്സരം ആരംഭിച്ചു രാത്രി 10 .30 നു അവസാനിക്കും .നാലിന്‌ രാവിലെ എട്ടിന്‌ മത്സരം ആരംഭിച്ചു 12 മണിയോടെ മത്സരം സമാപിക്കുന്ന തരത്തിലാണ്‌ ക്രമീകരങ്ങള്‍ നടത്തിയിരിക്കുന്നത്‌. 3-ാം തീയതി വൈകുന്നേരം 4-ന്‌ കേരള വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ വാഴയ്‌ക്കന്‍ പതാക ഉയര്‍ത്തും. 6.30-ന്‌ മന്ത്രി എം.എം.മണി ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം. ജോസഫ്‌ ബിനോയി അധ്യക്ഷത വഹിക്കും. ടഗ്‌ ഓഫ്‌ വാര്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. രാമനാഥന്‍, സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ വാഴയ്‌ക്കന്‍, അല്‍ അസ്‌ഹര്‍ കോളേജ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അഡ്വ. കെ.എം. മിജാസ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ നിസാര്‍ പഴേരി, അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാന്‍ വി.വി.മത്തായി, അസോസിയേഷന്‍ സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്‌, ട്രഷറര്‍ ഷാജി മുല്ലക്കരി തുടങ്ങിയവര്‍ പ്രസംഗിക്കും. 4-ാം തീയതി ഉച്ചയ്‌ക്ക്‌ നടക്കുന്ന സമാപന സമ്മേളനം തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ എരിച്ചിരിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു കുമാര്‍ അധ്യക്ഷത വഹിക്കും. ഇടുക്കിജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കെ.എല്‍.ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി സമ്മാനദാനം നിര്‍വഹിക്കും, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ മെമ്പര്‍ റെജി പി തോമസ്‌ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി പി.എം. അബൂബക്കര്‍ നന്ദിയും പറയും.            Kerala

Gulf


National

International