വാഗമണ്‍ ടൂറിസ്റ്റ്‌ കേന്ദ്രത്തിന്‌ ആവേശമായി ടുര്‍ ഓപ്പറേറ്റേഴ്‌സ്‌ സംഗമംtimely news image

    ഇടുക്കി :വാഗമണ്ണില്‍ ടൂറിസത്തിന്‌ അനന്തമായ സാധ്യതകളുണ്ടെന്നും അത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വാഗമണ്‍ റിസോര്‍ട്ട്‌ ഓണേഴ്‌സ്‌ ആന്‍ഡ്‌ ടൂറിസം ഇന്‍വെസ്റ്റേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടൂറിസം ഡെസ്റ്റിനേഷനായി ഇവിടെ മാറുന്നതിന്‌ ഏറെ അനുകൂല സാഹചര്യങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.  വാഗമണ്‍ ടൂറിസ്റ്റ്‌ കേന്ദ്രത്തിന്‌ ആവേശമായി ടുര്‍ ഓപ്പറേറ്റേഴ്‌സ്‌ സംഗമം ഒക്‌ടോബര്‍ മാസം 27, 28 തിയതികളില്‍ വാഗമണ്‍ റിസോര്‍ട്ടസ്‌ & ഇന്‍വസ്റ്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രാവല്‍ & ടൂര്‍ സംഗമം നടത്തുകയുണ്ടായി. കേരളത്തിലെ 60 ഓളം പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ പങ്കെടുത്ത  മീറ്റിംഗ്‌ വാഗമണ്ണിനെ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രമായി വളര്‍ത്തുവാന്‍ ന്‌ശ്ചയിച്ചിട്ടുള്ള ഒരു ആദ്യ ചുവടുവയ്‌പ്പായി. ഏഷ്യയിലെ സ്‌കോട്ട്‌ലന്റ്‌ എന്നറിയപ്പെടുന്ന വാഗമണ്ണിന്‌ കേരളത്തിലെ ഏറ്റവും വലിയ ഒരു ടൂറസ്റ്റ്‌ കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ചാണ്‌ റിസോര്‍ട്ട്‌സ്‌ അസോസിയേഷന്‍ സംഘടനാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്‌.  ദക്ഷിണേന്ത്യയിലെ ഏക പാരാഗ്ലൈഡിഗ്‌ സെന്റര്‍ പണിപൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായികൊണ്ടിരിക്കുന്നു. വിവധ സ്ഥലങ്ങളിലെ ട്രക്കിങ്‌ സെന്റര്‍, പൈന്‍മരക്കാട്‌ , പുല്‍മേടുകള്‍,, കുരിശുമല, തങ്ങളുപാറ, മുരുകന്‍മല തുടങ്ങിയ വിവിധങ്ങളായ ഇരുപതോളം ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം അസോസിയേഷന്റെയും റിസോര്‍ട്ടുകളുടെയും നേതൃത്വത്തില്‍ നടത്തിയിട്ടുള്ളതാണ്‌. ടൂറിസ്റ്റ്‌ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച്‌ ഗ്രീന്‍ കാര്‍പ്പറ്റ്‌ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്നു. വാഗമണ്‍ ഡെവലപ്‌മെന്റ്‌ അതോററ്റി രൂപികരിക്കുന്നതിന്‌ വിവിധ പഞ്ചായത്തുകളെ ഏകോപിപ്പിച്ചിട്ടുള്ള കര്‍മ്മപരിപാടി രൂപം കൊടുത്തിട്ടുണ്ട്‌.  പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. സജി ജോസഫ്‌, കമ്മറ്റി അംഗങ്ങള്‍ ബാബു പരമേശ്വരന്‍, ബിജു, അരുണ്‍, ബിനു പ്രസാദ്‌ എന്നിവര്‍ പങ്കെടുത്തുKerala

Gulf


National

International