ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ, ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽtimely news image

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്തിര ആട്ടത്തിനായി അഞ്ചാം തീയതിയാണ് ശബരിമല നട തുറക്കുക. ഒരു ദിവസത്തേക്കു മാത്രമാണ് നട തുറക്കുന്നത്. യുവതീ പ്രവേശനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നത്. മണ്ഡല- മകര വിളക്ക് കാലത്തേക്കുള്ള പൊലീസ് വിന്യാസം ശക്തമാക്കാനും നേരത്തേ ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. ഈമാസം 16നാണ് മണ്ഡല- മകരവിളക്കു ഉത്സവത്തിനായി ശബരിമല നട തുറക്കുന്നത്.Kerala

Gulf


National

International