ശബരിമല ഒരു പൊതുസ്ഥലമാണ്, സർക്കാരിന്‍റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല; ഉമ്മൻ ചാണ്ടി



timely news image

കോട്ടയം: ശബരിമലയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാർ ഒത്തുകളിക്കുകയാണ്. സർക്കാരിന്‍റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാർട്ടി പാർട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ സർക്കാർ വലിയ വില നൽകേണ്ടി വരും. അടിയന്തിരാവസ്ഥ കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടിയായിരുന്നില്ല. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങൾക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രധാന്യമർഹിക്കുന്നതാണ്. പൊതുപ്രവർത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമർശനങ്ങൾക്ക് വിധേയരായിരിക്കണം അദ്ദേഹം പറഞ്ഞു.



Kerala

Gulf


National

International