മുട്ടയുടെ 167 വിഭവങ്ങള്‍ കൊണ്ട്‌ രുചി വൈവിദ്ധ്യം തീര്‍ത്ത്‌ തൊടുപുഴ സെന്റ്‌.സെബാസ്റ്റ്യന്‍സ്‌ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എഗ്‌ഫെസ്റ്റ്‌ സംഘടിപ്പിച്ചു.timely news image

തൊടുപുഴ: മുട്ടയുടെ 167 വിഭവങ്ങള്‍ കൊണ്ട്‌ രുചി വൈവിദ്ധ്യം തീര്‍ത്ത്‌ തൊടുപുഴ സെന്റ്‌.സെബാസ്റ്റ്യന്‍സ്‌ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എഗ്‌ഫെസ്റ്റ്‌ സംഘടിപ്പിച്ചു. സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌ത 1500 ഓളം മുട്ടക്കോഴികളില്‍ നിന്നും ശേഖരിച്ച 2500 മുട്ടകള്‍ ഉപയോഗിച്ചാണ്‌ മുട്ടയുടെ വിഭവങ്ങള്‍ തയ്യാറാക്കിയത്‌. എഗ്‌ ഡ്രോപ്പ്‌ സൂപ്പ്‌, സ്‌കോച്ച്‌ എഗ്‌, എഗ്‌ മയോ നൈസ്‌, സ്റ്റഫ്‌ഡ്‌ എഗ്‌, എഗ്‌ ക്രോക്കറ്റ്‌, ക്യാരമല്‍ കസ്റ്റാര്‍ഡ്‌, സ്‌ക്രാബിള്‍ഡ്‌ എഗ്‌, എഗ്‌ ചീസ്‌ സാന്‍വിച്ച്‌ തുടങ്ങിയ മുട്ടയുടെ വിവിധ ഉല്‍പ്പന്നങ്ങളാണ്‌ കുട്ടികള്‍ സ്‌കൂളില്‍ തയ്യാറാക്കി എല്ലാവര്‍ക്കും നല്‍കിയത്‌. ഗവ.ഫുഡ്‌ക്രാഫ്‌റ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ 14 കുട്ടികള്‍ക്ക്‌ മുട്ടയുടെ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്റെ പരിശീലന ക്ലാസ്‌ നല്‍കിയിരുന്നു. ഈ കുട്ടികളോടൊപ്പം ഫുഡ്‌ക്രാഫ്‌റ്റിലെ കുട്ടികളും ചേര്‍ന്ന്‌ ലൈവായി 14 ഇനം വിഭവങ്ങള്‍ തയ്യാറാക്കി പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്കെല്ലാം നല്‍കി. കൂടാതെ രക്ഷിതാക്കളുടെ സഹകരണത്തോടെ 167 ഇനം മുട്ടവിഭവങ്ങള്‍ കുട്ടികള്‍ വീടുകളില്‍ നിന്നും ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തു. കൂടാതെ മുട്ട ബജിയും സ്‌കൂളിലെ 750 കുട്ടികള്‍ക്കും ഉച്ചഭക്ഷണത്തോടൊപ്പം നല്‍കി.  Kerala

Gulf


National

International