കടലില്‍ ഇന്ത്യയുടെ കാവലായി ‘അരിഹന്ത്’timely news image

ന്യൂഡല്‍ഹി: ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക്മിസൈല്‍ വഹിക്കാവുന്നഐ.എന്‍.എസ് അരിഹന്ത്മുങ്ങിക്കപ്പല്‍ ഇനി ഇന്ത്യന്‍സേനയുടെ ഭാഗം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തഈ മുങ്ങിക്കപ്പല്‍ വിജയകരമായി നിരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.ഇതോടെ, കര, വ്യോമ, കടല്‍മാര്‍ഗം ആണവ മിസൈല്‍വിക്ഷേപിക്കാന്‍ കരുത്തുള്ളരാജ്യങ്ങളുടെ പട്ടികയില്‍ഇന്ത്യയും ഇടം പിടിച്ചു. യുഎസ്,റഷ്യ, ഫ്രാന്‍സ്, ചൈന,യുകെ എന്നിവയാണു മറ്റുരാജ്യങ്ങള്‍.പ്രധാനമന്ത്രി തലവനായന്യൂക്ലിയര്‍ കമാന്‍ഡ് അതോറിറ്റിയുടെ നേരിട്ടുള്ളമേല്‍നോട്ടത്തിലായിരുന്നു അരിഹന്തിന്റെനിര്‍മാണം. 30 വര്‍ഷം കൊണ്ടാണ് 6000 ടണ്‍ ഭാരമുള്ളഈ മുങ്ങിക്കപ്പല്‍ വികസിപ്പിെച്ചടുത്തത്. കടലില്‍ എവിടെ നിന്നുവേണെങ്കിലും കരയിലേക്കുബാലിസ്റ്റിക് മിസൈലുകള്‍തൊടുക്കാമെന്നതാണ് അരിഹന്തിന്റെ പ്രത്യേകത. നിരീക്ഷണ സംവിധാനങ്ങള്‍ക്കുപിടികൊടുക്കാതെ ഏറെ നേരത്തേക്ക് ഒളിച്ചിരിക്കാനും’ സാധിക്കും. ശത്രുരാജ്യത്തിന്റെതീരമേഖലയിലേക്ക് ആരുംഅറിയാതെ കടന്നു ചെല്ലാനും ബാലിസ്റ്റിക്മിസൈലുകള്‍പ്രയോഗിക്കാനും അരിഹന്തിനു ശേഷിയുï്. കരയില്‍നിന്നു വിക്ഷേപിക്കാനാകുന്നഷോര്‍ട്ട്‌റേഞ്ച് ബാലിസ്റ്റിക്മിസൈലുകളെക്കാള്‍ ഫലപ്രദം.Kerala

Gulf


National

International