ലോകസ്‌ഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ രാഹുൽ ഗാന്ധി നയിക്കണം: കുമാരസ്വാമിtimely news image

ന്യൂഡൽഹി:അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ ഗാന്ധി വളരെ നിഷ്‌കളങ്കനായ രാഷ്‌ട്രീയ പ്രവർത്തകനാണ്. ബിജെപിയെ നിലംപരിശാക്കാൻ രാഹുലിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാകും. പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ തിരിച്ചും പിന്തുണയ്ക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം. ഉപതെരഞ്ഞെടുപ്പിലെ വിജയം 2019ലെ വിജയത്തിലേക്കുള്ള ആദ്യപടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ജെഡി(എസ്)-കോൺഗ്രസ് സഖ്യമായി മത്സരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ജനപിന്തുണ നേടുന്നതിന് ജനക്ഷേമ പദ്ധതികൾ കൊണ്ടുവരും. ഇതു വിജയിച്ചതു കൊണ്ടുള്ള വെറും വാഗ്‌ദാനമല്ല. ഈ വിജയം ജനങ്ങൾ തങ്ങളിൽ അർപ്പിച്ച ആത്മവിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്നും കുമാരസ്വാമി. ബിജെപിയുടെ സിറ്റിങ് സീറ്റ് ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചു പിടിച്ചത്. Kerala

Gulf


National

International