പ്രളയബാധിതര്‍ക്ക്‌ സ്വാന്തനമേകുവാന്‍ റോട്ടറി വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനവും ഭക്ഷ്യമേളയും.timely news image

തൊടുപുഴ : റോട്ടറി ക്ലബ്ബിലെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രളയബാധിതര്‍ക്ക്‌ സ്വാന്തനമേകുവാന്‍ റയാന്‍സ്‌ 2018 പ്രദര്‍ശനവും വില്‍പ്പനയും ഭക്ഷ്യമേളയും നടത്തും. നവംബര്‍ 14, 15 തീയതികളില്‍ ടെമ്പിള്‍ ബൈപാസ്സ്‌ റോഡിലുള്ള ദ്വാരക ബില്‍ഡിംഗില്‍ നടക്കുന്ന പ്രദര്‍ശനം പി.ജെ.ജോസഫ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു ഫുഡ്‌ സ്റ്റാള്‍ ഉദ്‌ഘാടനം ചെയ്യും. പ്രശസ്‌ത ഡിസൈനര്‍മാര്‍ ഒരുക്കുന്ന സാരി, ചുരിദാര്‍ മെറ്റീരിയല്‍സ്‌, കിഡ്‌സ്‌ വെയര്‍, ബഡ്ഡ്‌ ഡെക്കോര്‍ തുടങ്ങിയവ ഉണ്ടായിരിക്കും. പാചകവിദഗ്‌ദ്ധരായ വനിതകള്‍ വീടുകളില്‍ സുരക്ഷിതമായി ഒരുക്കുന്ന ഹല്‍വ, കേക്ക്‌, കുക്കീസ്‌, പുഡ്ഡിംഗ്‌, സ്‌ക്വാഷുകള്‍, അച്ചാറുകള്‍ എന്നിവയുടെ സ്റ്റാളുകളും ഒരുക്കും. സ്റ്റാളുകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്‌ : ഫോണ്‍ - 9895439364, 9895889931, 9447244894. എക്‌സിബിഷന്റെ വരുമാനം മുഴുവനും ജില്ലയിലെ പ്രളയബാധിതരുടെ പുനരുദ്ധാരണത്തിനായി നല്‍കുമെന്ന്‌ ഭാരവാഹികളായ ഡോ. സുജ റെജി, സില്‍വി ടോം, സ്‌മിത മേനോന്‍, മേഴ്‌സി മാത്യു കണ്ടിരിക്കല്‍, ഷാന്റി പ്രമോദ്‌ എന്നിവര്‍ അറിയിച്ചു.Kerala

Gulf


National

International