കലക്‌ടർ ബ്രോയ്ക്ക് 25 ലക്ഷം രൂപ പിഴ ശിക്ഷtimely news image

കോഴിക്കോട്:  സർക്കാർ വാഹനം വീട്ടാവശ്യത്തിന് ഉപയോഗിച്ചുവെന്ന പരാതിയിൽ  കോഴിക്കോട് മുൻ കലക്‌ടർ എൻ.പ്രശാന്ത് എന്ന കലക്‌ടർ ബ്രോയ്ക്ക് 25 ലക്ഷം രൂപ പിഴ. അനുമതി വാങ്ങാതെ വാഹനം വാങ്ങുകയും ഒന്നര വർഷത്തോളം ഈ വാഹനം വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  വഴി വിട്ട രീതിയിൽ വാഹനം ഉപയോഗിച്ചു. സർക്കാരിന് നഷ്‌ടമുണ്ടാക്കി എന്നീ കുറ്റങ്ങൾ‌ ചുമത്തിയാണ് സംസ്ഥാന ധനകാര്യ അഡീഷണൽ സെക്രട്ടറി പിഴയിട്ടത്. ആകെ 25 ലക്ഷത്തി എഴുപത്തി മൂവായിരത്തി മുന്നൂറ്റി എണ്‍പത്തിയഞ്ച് രൂപയാണ് എന്‍ പ്രശാന്ത് സര്‍ക്കാരില്‍ അടയ്‌ക്കേണ്ടത്. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്‍റ് കെഎം ബഷീറാണ് പരാതി നൽകിയത്. പ്രശാന്ത് കോഴിക്കോട് കലക്ടര്‍ ആയപ്പോള്‍, മുന്‍കലക്ടര്‍ എടുത്ത തീരുമാനം മറികടന്നാണ് രണ്ട് ഫോര്‍ഡ് വാഹനങ്ങള്‍ വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവയില്‍ ഒന്ന് ഓഫിസ് ഉപയോഗത്തിന് പറ്റില്ലെന്ന് കാണിച്ച് സബ് കലക്ടര്‍ മടക്കി നല്‍കി. ഇതോടെ വാഹനം കലക്ടറുടെ വസതിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാതെയായിരുന്നു സ്വാകാര്യ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗം.Kerala

Gulf


National

International