സനലിന്‍റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻtimely news image

തിരുവനന്തപുരം: തർക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. സിപിഒമാരായ സജീഷ് കുമാർ,ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഉന്നതർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു. ആംബുലൻസുമായി പൊലീസ് സ്റ്റേഷനിൽ കയറിയെങ്കിൽ അതു ഗുരുതര വീഴ്ചയാണെന്നു പറഞ്ഞ ഐജി വീഴ്ച വരുത്തിയവർക്കെതിരെ നടപടി വരുമെന്നും അറിയിച്ചു. എസ്ഐയ്ക്കൊപ്പമെത്തിയത് പാറാവുകാരൻ മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനു ശേഷം സനൽ അരമണിക്കൂറോളം റോഡിൽ കിടന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായതിനാൽ അന്വേഷണ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. അതേസമയം ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാറിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. എഡിജിപി ഷേഖ് ദർവേഷ് സാഹിബിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. റൂറൽ എസ്പി ഡിജിപിക്ക് നൽകിയ ശുപാർശയെ തുടർന്നാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിലടക്കം ക്രൈംബ്രാഞ്ച് അന്വേഷണമായിരിക്കും കൂടുതൽ ഫലപ്രദമാവുക എന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഹരികുമാറിന്‍റെ ബന്ധുക്കളുടെ വീടുകളിലെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.Kerala

Gulf


National

International