വിദേശയാത്ര പോകാൻ ദിലീപിന് പാസ്‌പോർട്ട് നൽകാമെന്ന് കോടതിtimely news image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് താത്ക്കാലികമായി പാസ്‌പോർ‌ട്ട് നൽകാൻ കോടതി നിർദേശിച്ചു. സിനിമ ചിത്രീകരണത്തിനായി ജർമനിയിലേക്ക് പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജിയിലാണ് എറണാകുളം പ്രിൻസിപ്പൽ കോടതിയുടെ നിർദേശം.  ദിലീപിന് പാസ്‌പോർട്ട് വിട്ടുകൊടുത്തുവെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്‍റെ ഹർജി തീർപ്പാക്കിയിട്ടില്ല. ഹർജി നാളെ പരിഗണിക്കും. സിനിമ ഷൂട്ടിങ്ങിനായി ഈ മാസം 15 മുതൽ ഡിസംബർ 31വരെ വിദേശത്ത് പോകാനുള്ള ദിലീപിന്‍റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.Kerala

Gulf


National

International