പ്രതിമയൊക്കെ കൊള്ളാം പക്ഷേ അത് സലയുടേതാണെന്ന് അറിയണമെങ്കില്‍ പേരെഴുതി വയ്ക്കണമെന്ന് ആരാധകര്‍; ഒടുവില്‍ സ്വന്തം പ്രതിമ കണ്ട ലിവര്‍പൂള്‍ താരം പ്രതികരിച്ചത് ഇങ്ങനെtimely news image

ഈജിപ്ത് എന്ന് കേട്ടാല്‍ ഇപ്പോള്‍ പലരുടേയും മനസില്‍ തെളിയുക ചുരുളന്‍ മുടിക്കാരനായ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയാണ്. ലോക കപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഉള്‍പ്പെടെ ആഘോഷിക്കാന്‍ നിരവധി നിമിഷങ്ങള്‍ സല ഈജിപ്തുകാര്‍ക്ക് കൊടുത്തു. ലോക ഫുട്‌ബോളിലെ തങ്ങളുടെ അഭിമാന താരത്തെ ആദരിച്ച് ഈജിപ്ത് ഒരു പ്രതിമ നിര്‍മിച്ചു. പക്ഷേ ആ പ്രതിമയാണ് ഇപ്പോള്‍ പ്രശ്‌നക്കാരന്‍. ഈജിപ്തിലെ ഇന്റര്‍നാഷണല്‍ യൂത്ത് മീറ്റില്‍ തിങ്കളാഴ്ചയാണ് സലയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. പക്ഷേ അതിനടിയില്‍ സലയെന്ന് എഴുതി വയ്ക്കാതെ ആര്‍ക്കും മനസിലാവില്ല, അത് സലയാണെന്ന്. ചുരുളന്‍ മുടി വിടര്‍ത്തിയ വലിയ തലയും, ചെറിയ കൈകളും ഉടലുമായി നില്‍ക്കുന്നതാണ് പ്രതിമ. ആ പ്രതിമ കണ്ട് സല പോലും ഞെട്ടും എന്നായിരുന്നു ആരാധകര്‍ കരുതിയത്. പക്ഷേ അങ്ങിനെയല്ല കാര്യങ്ങള്‍ എന്നാണ് പ്രതിമയുടെ ശില്‍പിയായ മയ് അബ്ദല്ല പറയുന്നത്. ആ പ്രതിമ നിര്‍മിച്ചതിന് തന്നെ വിളിച്ച് അഭിനന്ദിക്കുകയാണ് സല ചെയ്തത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നവരോട് മയ് പറയുന്നത്. നമ്മുടെ ഹീറോ എന്നോട് ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു. ആ പ്രതിമ നിര്‍മിച്ചതിന് എന്നെ അഭിനന്ദിക്കുകയും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നും പറഞ്ഞു. എന്റെ പേജില്‍ കയറി എന്റെ എല്ലാ വര്‍ക്കുകളും കണ്ടു. അദ്ദേഹത്തിന്റെ വീട്ടില്‍ വയ്ക്കുന്നതിനായി ഒരു പ്രതിമ കൂടി നിര്‍മിച്ചു നല്‍കാന്‍ സല ആവശ്യപ്പെട്ടുവെന്നും പ്രതിമയുടെ ശില്‍പി പറയുന്നു.Kerala

Gulf


National

International