മുഖ്യമന്ത്രിക്കെതിരെ ഗുരുവായൂരില്‍ പ്രതിഷേധം; മഹിളാ മോര്‍ച്ചയുടെ പ്രവര്‍ത്തകരെത്തിയത് ശരണം വിളിച്ച്timely news image

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുവായൂരില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. ശബരിമല വിഷയത്തിലാണ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ശരണം വിളിച്ചായിരുന്നു പ്രതിഷേധിച്ചത്. ഗുരുവായൂര്‍ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യാനായി രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മഞ്ജുളാലിന്റെ സമീപത്താണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം അടുത്ത പരിപാടി നടക്കേണ്ടിയിരുന്ന പീച്ചിയിലേക്ക് പോകുന്ന വഴിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിന്നിരുന്നു. ഇവരെയും പോലീസ് നീക്കം ചെയ്തു.Kerala

Gulf


National

International