സനലിനെ കൊണ്ടുപോയ ആംബുലന്‍സ് പൊലീസുകാര്‍ വഴിതിരിച്ചുവിട്ടു; പൊലീസ് വീഴ്ച സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര എസ്‌ഐtimely news image

ഡിവൈഎസ്പിയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ട സനലിനെ അപകടം നടന്നതിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് വഴിതിരിച്ചുവിട്ടെന്ന് നെയ്യാറ്റിന്‍കര എസ്‌ഐ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എസ്‌ഐ സന്തോഷ് കുമാറാണ് പൊലീസ് വീഴ്ച സ്ഥിരീകരിച്ചത്. ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഒമാരായ സജീഷ് കുമാറിനേയും ഷിബുവിനേയും സസ്‌പെന്‍ഡ് ചെയ്തത്. ആംബുലന്‍സില്‍ കയറ്റിയ സനിലിനെയും കൊണ്ട് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നെയ്യാറ്റിന്‍കര എസ്‌ഐ സന്തോഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി മനോജ് എബ്രഹാം വീഴ്ചവരുത്തിയ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഐജി വ്യക്തമാക്കി. ആംബുലന്‍സ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് ഇന്നലെവരെ പറഞ്ഞിരുന്ന പൊലീസ് നടപടിയുണ്ടായതോടെ നിലപാട് മാറ്റി.Kerala

Gulf


National

International