സ്വദേശിവത്കരണം രണ്ടാം ഘട്ടം: സൗദിയിൽ മലയാളികളടക്കം കൂടുതൽ പേർക്കു ജോലി പോകുംtimely news image

ജിദ്ദ: സൗദിയിൽ രണ്ടാംഘട്ട സ്വദേശിവൽകരണത്തിന് വെള്ളിയാഴ്ച തുടക്കമാകുന്നു. ഇതോടെ മലയാളികളടക്കം കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇലക്ട്രോണിക്സ് ഷോപ്പുകൾ, ഇലക്ട്രിക്, വാച്ച്, കണ്ണട, ആഭരണങ്ങൾ, കൃഷിയന്ത്രങ്ങൾ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച മുതൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണു തൊഴിൽ മന്ത്രാലയത്തിന്‍റെ നിർദേശം.  പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണത്തിന് ജനുവരിയിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവത്കരണത്തിലെ ആദ്യഘട്ടം സെപ്റ്റംബർ പതിനൊന്നിനു പ്രാബല്യത്തിൽ വന്നിരുന്നു. മൂന്നാം ഘട്ടം 2019 ജനുവരി ഏഴിന് ആരംഭിക്കും. അതേസമയം, സൗദിയിലെ സ്വദേശിവത്കരണം വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ