സിബിഐ കലഹം; അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനംtimely news image

 സിബിഐ തലപ്പത്തെ കലഹവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കാത്തതെന്തെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. ഇതേത്തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ക്ഷമാപണം നടത്തി. ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെയുളള കൈക്കൂലിയാരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അലോക് വര്‍മയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുളള ഇടക്കാല റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കാണ് വന്നത്. മാംസവ്യാപാരി മൊയിന്‍ ഖുറേഷി പ്രതിയായ കൈക്കൂലിക്കേസ് ഒതുക്കാന്‍ അലോക് വര്‍മ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയുടെ ആരോപണം. കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുളള രാകേഷ് അസ്താനയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതോടെ സിബിഐ തലപ്പത്തെ കലഹം ശക്തമായി. ഇതിന് പിന്നാലെ രണ്ടുപേരെയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മയും രാകേഷ് അസ്താനയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഹര്‍ജി സമര്‍പ്പിച്ചു. ഒക്ടോബര്‍ ഇരുപത്തിമൂന്നിന് പുലര്‍ച്ചെ അസാധാരണ നടപടിയിലൂടെ അലോക് വര്‍മയെ മാറ്റിയത് വന്‍രാഷ്ട്രീയവിവാദം ഉയര്‍ത്തിയിരുന്നു. റഫാല്‍ ഇടപാട് അന്വേഷിക്കാന്‍ അലോക് വര്‍മ തയാറാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിടപെട്ട് മാറ്റിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്.Kerala

Gulf


National

International