മാമ്പഴത്തിന്‍റെ ഗുണങ്ങളെ അടുത്തറിയാംtimely news image

മാങ്ങയും മാമ്പഴവും ഒന്നും കണ്ടാൽ ആരും വെറുതെ വിടില്ല. എന്നാൽ പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് അധികമാർക്കും അറിവില്ല. മാമ്പഴം കഴിക്കുന്നത് ചർമത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ സി, എ, ഇ, കെ തുടങ്ങിയവ ധാരാളമടങ്ങിയിട്ടുണ്ട് മാമ്പഴത്തിൽ.  പ്രമേഹമുള്ളവർ ദിവസവും മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മാമ്പഴത്തിൽ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിനു ശേഷം മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ സുഖപ്പെടുത്താൻ സഹായകമാകുന്നു. ഇരുമ്പ് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് വിളർച്ച തടയാനും നല്ലതാണ്. വിറ്റാമിൻ സി ധാരാളമടങ്ങിയിരിക്കുന്നതിനാൽ കാഴ്ച ശക്തി വർധിക്കാനും നിശാന്ധത കുറയ്ക്കുവാനും മാമ്പഴത്തിന് സാധിക്കും. ലുക്കീമിയ, സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയെ പ്രതിരോധിക്കുവാനും മാമ്പഴം കഴിക്കുന്നതിലൂടെ കഴിയും.Kerala

Gulf


National

International