ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.41 അടി കൂടി ഉയര്‍ന്ന് 2311.38 അടിയിലെത്തിtimely news image

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.41 അടി കൂടി ഉയര്‍ന്ന് 2311.38 അടിയിലെത്തി. സംഭരണശേഷിയുടെ 17 ശതമാനമാണിത്. 4.96 സെ.മീ. മഴ തിങ്കളാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. 26.837 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. എന്നാല്‍ മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോല്‍പ്പാദനം 1.41 ദശലക്ഷം യൂനിറ്റായി കുറച്ചു. ചെറുകിട പദ്ധതികളില്‍ പരമാവധി ഉത്പ്പാദനം നടത്തി വലിയ പദ്ധതികളില്‍ കൂടുതല്‍ വെള്ളം സംഭരിക്കുക എന്ന ലക്ഷ്യത്തിലാണ് ഇടുക്കിയില്‍ ഉതപ്പാദനം കുറച്ചത്. ഇടുക്കി കഴിഞ്ഞാല്‍ പിന്നെ വലിയ പദ്ധതികളായ ശബരിഗിരിയിലും ഷോളയാറിലും ഉത്പ്പാദനം നിര്‍ത്തിവെച്ചു. ഷോളയാര്‍, പന്നിയാര്‍ നിലയങ്ങളിലും ഞായറാഴ്ച ഉത്പ്പാദനം നടന്നില്ല. ലോവര്‍പെരിയാര്‍, കുറ്റ്യാടി, നേര്യമംഗലം നിലയങ്ങളില്‍ ഉത്പ്പാദനം യഥാക്രമം 4.056, 3.6236, 1.6796 ദശലക്ഷം യൂനിറ്റ് വീതമായിരുന്നു.  അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഞായറാഴ്ച 55.9 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 16.1663 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉത്പ്പാദനം നടത്തിയപ്പോള്‍ 39.7354 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.  പമ്പ 15 ശതമാനം, ഷോളയാര്‍ 22, ഇടമലയാര്‍ 15, കുണ്ടള 15, മാട്ടുപ്പെട്ടി 9, കുറ്റ്യാടി 48, തരിയോട് 31, ആനയിറങ്കല്‍ 3, പൊന്മുടി 19, കല്ലാര്‍കുട്ടി 80, പെരിങ്ങല്‍കുത്ത് 66, ലോവര്‍ പെരിയാര്‍ 83 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം. കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത് 14 സെ.മീ.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International