ശബരിമലയില്‍ പ്രവേശിക്കണം എന്നു വനിതാ ആക്ടിവിസ്റ്റുകള്‍ വാശി പിടിക്കുന്നത് എന്തിനാ; ഇവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്കവിടെ കാണാം: നിലപാട് വ്യക്തമാക്കി തസ്‌ലിമ നസ്‌റിന്‍timely news image

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്‌ലിമ നസ്‌റിന്‍. ശബരിമലയില്‍ പ്രവേശിക്കണം എന്നു വനിതാ ആക്ടിവിസ്റ്റുകള്‍ വാശി പിടിക്കുന്നത് എന്തിനാണെന്നു തസ്‌ലിമ ചോദിച്ചു. ‘ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ കാണിക്കുന്ന ആവേശമെന്തിനെന്നു മനസ്സിലാകുന്നില്ല. ഇവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഗാര്‍ഹിക പീഡനം, മാനഭംഗം, ലൈംഗിക പീഡനം, വിദ്വേഷം, വിദ്യാഭ്യാസം ലഭിക്കായ്ക, മോശം ആരോഗ്യസംവിധാനം, തുല്യ വേതനത്തിനുള്ള അവകാശമില്ലായ്മ, സ്വാതന്ത്ര്യമില്ലായ്മ തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്കവിടെ കാണാം’ തസ്‌ലിമ ട്വിറ്ററില്‍ കുറിച്ചു. ശബരിമല ദര്‍ശനം നടത്താനെത്തിയ വനിതാ പ്രവര്‍ത്തക തൃപ്തി ദേശായിക്കെതിരെ കൊച്ചി വിമാനത്താവളത്തില്‍ വലിയ പ്രതിഷേധമാണു വെള്ളിയാഴ്ച നടന്നത്. പ്രതിഷേധ നടുവില്‍ 17 മണിക്കൂര്‍ പിന്നിട്ടശേഷമാണു തൃപ്തി മഹാരാഷ്ട്രയിലേക്കു മടങ്ങിയത്. ഈ പശ്ചാത്തലത്തിലാണു തസ്‌ലിമയുടെ പ്രതികരണം.Kerala

Gulf


National

International