സ്ത്രീ പ്രവേശനം: സമയം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിtimely news image

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതുവരെ ശബരിമല ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട്  1000 യുവതികള്‍ റജിസ്റര്‍ ചെയ്തു. പക്ഷേ അസാധാരണ സുരക്ഷ  ഒരുക്കിയിട്ടും യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ്  സുപ്രീം കോടതിയില്‍ നല്‍കിയ ഹജിയില്‍ പറഞ്ഞു. അതേസമയം റിവ്യു ഹര്‍ജി നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി അഭിഭാഷകരിലൊരാള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. എന്ത് തീരുമാനം എടുക്കണം എങ്കിലും ഭരണഘടന ബെഞ്ച് ആണ് എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നംഗ ബെഞ്ചിന് തീരുമാനം എടുക്കാന്‍ ആകില്ല. ജനുവരി 22 ന് എല്ലാവരെയും കേള്‍ക്കാം. അതിന് മുമ്പ് കേള്‍ക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ ആകില്ല അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ അഡ്വ. മാത്യൂസ് നെടുമ്പാറയാണ് ഉന്നയിച്ചത്.Kerala

Gulf


National

International