ബലാത്സംഗത്തിന് മുന്‍പ് ഉത്തേജനം ലഭിക്കാനായി കല്ലുകൊണ്ട് കാല് തല്ലിയൊടിക്കും; ശേഷം കൊലപാതകവും; ഞെട്ടിപ്പിക്കും ഈ 20കാരന്റെ ക്രൂരത



timely news image

 ക്രൂരമായ ബലാത്സംഗം നടത്തി കൊലപ്പെടുത്തുന്ന 20കാരനെ പൊലീസ് പിടികൂടി. ഗുരുഗ്രാമിലെ സുനില്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി നടത്തിയ കുറ്റസമ്മതത്തില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. തെരുവുകളില്‍ ഒറ്റപ്പെട്ട് നടക്കുന്ന ചെറിയ പെണ്‍കുട്ടികളെ മിഠായി കാണിച്ചാണ് ഇരയെ വശീകരിക്കുന്നത്. ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ല് ഉപയോഗിച്ച് കാല്‍ തല്ലിയൊടിക്കും. പീഡിപ്പിക്കുന്നതിന് മുന്‍പ് ഉത്തേജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തന്നെ കൊലപ്പെടുത്തു. ഇതിനുശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയും. ഇത്തരത്തില്‍ എട്ടിലേറെ പെണ്‍കുട്ടികളെ കൊന്നിട്ടുണ്ടെന്നാണ് സുനിലിന്റെ വെളിപ്പെടുത്തല്‍. നവംബര്‍ 13ന് ഗുരുഗ്രാമില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുനിലിനെ പൊലീസ് പിടികൂടിയത്. മറ്റ് കുട്ടികളോടെന്ന പോലെ സമാനമായ രീതിയിലാണ് ഇയാള്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കഷണം കയറ്റിയും കല്ല് കൊണ്ട് അടിച്ചുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സുനിലിനെ പിടികൂടിയതോടെ ഡല്‍ഹിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള നാല് കേസുകളും തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഗ്വാളിയറിലും ഝാന്‍സിയിലും ഇത്തരത്തില്‍ ഓരോ കുട്ടികളെ ഇയാള്‍ കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.



Kerala

Gulf


National

International