ശബരിമലവിഷയത്തില്‍ ബിജെപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്ന സാധനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതിtimely news image

 ശബരിമലവിഷയത്തില്‍ ബിജെപി ഇറക്കിയ സര്‍ക്കുലറിനെതിരെ ഹൈക്കോടതി. ശബരിലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബിജെപി ഇറക്കിയ സര്‍ക്കുലറില്‍ പരിചയസമ്പന്നരായ ആളുകള്‍ ശബരിമലയില്‍ എത്തണമെന്നും കൈവശം ചില സാധനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തുവന്നത്. എന്താണ് ഈ സാധനങ്ങളെന്ന് പോലീസ് ന്യായമായും അന്വേഷിക്കേണ്ടതല്ലെയെന്ന് കോടതി ചോദിച്ചു. ഇക്കാര്യം പരാമര്‍ശിച്ച് ഹര്‍ജിക്കാരനെയും കോടതി വിമര്‍ശിച്ചു.ശബരിമല വിഷയത്തില്‍ ആരെയും പഴിചാരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പിന്നീട് പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് ഓരോ ദിവസവും ആരൊക്കെ എത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പിന്നീട് പുറത്താവുകയും വിവാദമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ബിജെപി സര്‍ക്കുലറിന്റെ പകര്‍പ്പുകള്‍ ഹാജരാക്കി. സംഘടിതമായി മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന സമര്‍ഥിക്കുന്നതിനായാണ് സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കിയത്.Kerala

Gulf


National

International