എട്ടാം അംങ്കത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ രണ്ട് മലയാളി താരങ്ങളും; ടീം സാധ്യത ഇങ്ങനെtimely news image

കൊച്ചി: ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം എഡിഷനിലെ എട്ടാം മത്സരം നാളെ നടക്കും. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായി ഇറങ്ങുക. മത്സരത്തില്‍ ആദ്യ ഇലവനില്‍ രണ്ട് മലയാളി താരങ്ങള്‍ കളിക്കാന്‍ സാധ്യതയുണ്ട്. ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം അനിവാര്യമായ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും മികച്ച ആദ്യ ഇലവനെത്തന്നെ നാളെ കളിക്കാനിറക്കുമെന്നാണ് ആരാധക പ്രതീക്ഷ. നിലവിലെ സാധ്യതകള്‍ വെച്ച് മലയാളി സൂപ്പര്‍ താരങ്ങളായ സഹല്‍ അബ്ദുള്‍സമദും, സി.കെ വിനീതും ആദ്യ ഇലവനിലെത്തും. ഗോവയ്‌ക്കെതിരെ 13ന്റെ പരാജയമേറ്റുവാങ്ങിയ മത്സരത്തിലും കെ.പ്രശാന്ത്, അനസ് എടത്തൊടിക എന്നീ രണ്ട് മലയാളി താരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഇറങ്ങിയത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ ഇലവനില്‍ അവസരം കിട്ടിയേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധം കാത്ത അനസിന് പകരം സെര്‍ബിയന്‍ പ്രതിരോധ താരം നെമാഞ്ച ലാകിച്ച് പെസിച്ചാകും ടീമിലെത്തിയേക്കുക. നായകന്‍ ജിങ്കന്‍, ലാല്‍ റുവാത്താര, ലാകിച് പെസിച്ച്, സിറിള്‍ കാലി എന്നിവരാകും ടീമിന്റെ പ്രതിരോധക്കുപ്പായമണിയുക. ക്രച്ച് മറേവിച്ച്, സഹല്‍, ഡുംഗല്‍, വിനീത് എന്നിവര്‍ മധ്യനിരയില്‍ കളി മെനയും, വിദേശ താരങ്ങളായ മറ്റേജ് പോപ്ലാറ്റ്‌നിക്ക്, സ്ലാവിസ സ്റ്റൊയനോവിച്ച് എന്നിവര്‍ക്ക് ആക്രമണത്തിന്റെ ചുമതല നല്‍കും. ഗോള്‍ വല കാക്കാന്‍ ആരാകും എത്തുക എന്നതിലും അനിശ്ചിതത്വം നില്‍ക്കുന്നു. കൂടുതല്‍ പരിചയ സമ്പത്തുള്ളതിനാല്‍ നവീന്‍ കുമാറിന് വീണ്ടും അവസരം നല്‍കാന്‍ ജെയിംസ് തയ്യാറായേക്കുമെന്നാണ് സൂചന.Kerala

Gulf


National

International