ട്വന്‍റി 20 വനിത ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്ത്: ഇംഗ്ലണ്ട് ഫൈനലിലേക്ക്timely news image

ട്വന്‍റി 20 വനിത ലോകകപ്പ് സെമിയിൽ  ഇന്ത്യ പുറത്ത്. ഇന്ത്യയുടെ വനിത ക്രിക്കറ്റിന്‍റെ മുഖമായ മിതാലി രാജിനെ പുറത്തിരുത്തി സെമിക്കിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാണ് പുറത്തായത്. ഫൈനലിൽ വിൻഡീസിനെ തോൽപ്പിച്ച് എത്തിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. 34 റൺസ് എടുത്ത സ്മൃതി മന്ദാന ഭേദപ്പെട്ട തുടക്കം. എന്നാൽ 14ാം ഓവറിൽ രണ്ടിന് 89 എന്ന നിലയിൽ നിന്ന് 112ൽ ഇന്ത്യ ബാറ്റ് താഴ്‌ത്തി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹർമൻപ്രീതിന് 16 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. സ്കോർ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇംഗ്ലണ്ട് 116. ഇന്ത്യയ്ക്ക് 112 റൺസ്.  എയ്‌മി ജോൺസ് 53 ഉം നതാലി ഷെവറും 52ഉും നേടി ഇംഗ്ലണ്ടിനെ മികച്ച നിലയിൽ എത്തിച്ചു. നേരത്തെ ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ ഇന്ത്യയെ വീഴ്‌ത്തിയാണ് ഇംഗ്ലണ്ടിന്‍റെ വനിത ടീം കിരീടം നേടിയത്. ഇന്ത്യയെ പോലെ ഗ്രൂപ് ഘട്ടത്തിലെ എല്ലാ മത്സരവും വിജയിച്ച വിൻഡീസും സെമിയിൽ പരാജയപ്പെട്ടു. Kerala

Gulf


National

International