സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞു: കുട്ടികൾ ഉൾപ്പടെ 25 മരണംtimely news image

കർണാടകയിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികൾ ഉൾപ്പടെ 25 മരണം. ഇന്ന് ഉച്ചയോടെ മണ്ഡ്യയിലാണ് അപകടം. മണ്ഡ്യയിൽ നിന്നു പാണ്ഡവപുരയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബസിൽ ഏതാണ്ട് 30-35 യാത്രക്കാരാണുണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് മാണ്ഡ്യ. ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബസിന്‍റെ വാതിലുള്ള വശമാണ് കനാലിലേക്ക് മറിഞ്ഞത്. ആളുകൾ ബസിൽ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു. ബസ് പൂർണമായും കനാലിൽ മുങ്ങിക്കിടക്കുകയാണ്.  സമീപപ്രദേശങ്ങളിലെ കർഷകരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. കുറച്ചു പേരെ മാത്രമേ ഇവർക്ക് രക്ഷപ്പെടുത്താൻ സാധിച്ചുള്ളൂ. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റ് പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. Kerala

Gulf


National

International