വെമ്പിള്ളി ആയുർവേദ ഹോസ്പ്പിറ്റൽ അതിന്റെ എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, 'ഇന്റഗ്രേറ്റഡ് മെഡിസിൻ' പുതിയ ഒ.പി. വിഭാഗം കൂടി ആരംഭിക്കുന്നു.timely news image

ആയുർവേദ മർമ്മ ചികിത്സാ രംഗത്ത് തലമുറകളുടെ പാരമ്പര്യവും പ്രശസ്തിയും നേടിയിട്ടുള്ള വെമ്പിള്ളി ആയുർവേദ ഹോസ്പ്പിറ്റൽ അതിന്റെ എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആയുർവേദ വൈദ്യശാസ്ത്രത്തോടൊപ്പം ആധുനിക വൈദ്യശാസ്ത്രത്തിനും പ്രാധാന്യം നൽകിക്കൊണ്ട് 'ഇന്റഗ്രേറ്റഡ് മെഡിസിൻ' പുതിയ ഒ.പി. വിഭാഗം കൂടി ആരംഭിക്കുന്നു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് റിസർച്ച് സെന്റർ, കൊച്ചി, ഇന്റഗ്രേറ്റഡ് മെഡിസിൻ വിഭാഗം മുൻ മേധാവി Dr. രവീന്ദ്രനാഥ കമ്മത്ത് C. (BAM, MBBS, FPM, PGDFM) ആയിരിക്കും ഒ.പിക്ക് നേതൃത്വം നൽകുന്നത്. ആയുർവേദ വൈദ്യശാസ്ത്രത്തോടൊപ്പം ആധുനിക വൈദ്യശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം ഫാമിലി മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങളിലും പി.ജി. ഡിപ്പോമ നേടിയിട്ടുണ്ട്.അദ്ദേഹം പോത്താനിക്കാട് ബഥനി ശാലോം ഭവനിൽ പാലിയേറ്റീവ് കെയർ വി സിറ്റിംഗ് കൺസൾട്ടന്റായി സേവനം അനുഷ്ഠിച്ച് വരികയാണ്. ആയുർവേദത്തിലെ സ്പെഷ്യാലിറ്റികളായ മർമ്മ ചികിത്സ (orthopaedics), ano rectal clinic, ത്വക് രോഗവിഭാഗം, സ്ത്രീരോഗവിഭാഗം, നൂട്രീഷൻ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, തെറാപ്യൂട്ടിക് യോഗ ക്ലിനിക്ക് എന്നീ വിഭാഗങ്ങളും വെമ്പിള്ളി ആയുർവ്വേദ ഹോസ്പ്പിറ്റലിൽ പ്രവർത്തിച്ചു പോരുന്നു.Kerala

Gulf


National

International