ചരിത്രത്തിലാദ്യമായി ജീന്‍ എഡിറ്റ് ചെയ്ത് ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികളുമായി ചൈനീസ് ഗവേഷകന്‍timely news image

ചരിത്രത്തിലാദ്യമായി ജീന്‍ എഡിറ്റ് ചെയ്ത് ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികള്‍ ജനിച്ചെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകന്‍. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ കണ്ടുപിടിത്തം. ഷെന്‍ചെനിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂയാണ് ‘ക്രിസ്പര്‍ കാസ് 9’ എന്ന ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിച്ച് ജനിതകഘടനയില്‍ മാറ്റം വരുത്തിയ ഇരട്ടപ്പെണ്‍കുട്ടികള്‍ ജനിച്ചെന്ന് അറിയിച്ചത്. ഇവര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടാകില്ലെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കി. പാരമ്പര്യ രോഗവാഹകരായ ജീനുകളെ ഡിഎന്‍എയില്‍ നിന്നു ജനിതക എഡിറ്റിങ്ങിലൂടെ നീക്കം ചെയ്യാനാകുമെന്നു ഊട്ടി ഉറപ്പിക്കുന്നതാണ് ഏറെ ചരിത്രപ്രാധാന്യമുള്ളതും അതേസമയം വിവാദങ്ങള്‍ക്കു തിരികൊളുത്താനിടയുള്ളതുമായ ഈ പരീക്ഷണം. മനുഷ്യ ശരീരത്തിലെ ഡിഎന്‍എയുടെ ഭാഗങ്ങളായ ജീനുകളില്‍നിന്ന് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാനോ കൂട്ടിച്ചേര്‍ക്കാനോ ഉപയോഗിക്കുന്ന ഏറ്റവും കൃത്യതയുള്ള വിദ്യയാണ് ക്രിസ്പര്‍ കാസ് 9. സാധാരണ ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനമെന്നും പ്രത്യേകമായി രൂപകല്‍പന ചെയ്ത പ്രത്യുത്പാദന കോശമാണ് ഭ്രൂണത്തില്‍ നിക്ഷേപിച്ചതെന്നും ഹി വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ഇതു ശാസ്ത്രലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഹിയുടെ അവകാശവാദത്തില്‍ ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്കു താല്‍പര്യമുള്ള ഗുണങ്ങളോ കഴിവുകളോ ഉള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മുന്നേറ്റമായാണ് ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചത്. ഭ്രൂണ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ത്തന്നെ കുഴപ്പമുള്ള ജീനുകള്‍ അടര്‍ത്തിമാറ്റിയാണ് പകരം ജീനുകളെ നിക്ഷേപിക്കുന്നത്. ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖലയാണ് മനുഷ്യ ഭ്രൂണങ്ങളിലുളള ജനിത എഡിറ്റിങ്. പരീക്ഷണശാലകളില്‍ മാത്രമാണ് ഇതിന് യുഎസില്‍ അനുമതിയുള്ളത്. ബീറ്റ തലമീസിയ എന്ന പരമ്പരാഗത രോഗത്തെ അകറ്റിനിര്‍ത്താന്‍ ജനിതക എഡിറ്റിങ് വഴി സാധിക്കുമെന്ന് ചൈനയിലെ മറ്റൊരു ഗവേഷക സംഘം നേരത്തെ തെളിയിച്ചിരുന്നു, യാറ്റ്‌സാന്‍ സര്‍വകലാശാലയിലെ ജന്‍ജു ഹുവാന്‍ഗിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ജനിതക എഡിറ്റിങ് പരീക്ഷണം നടത്തിയത്.Kerala

Gulf


National

International