ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ അങ്ങനെയൊന്നും കൈവിടില്ല; കളിയില്‍ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തെ വോട്ടിങ്ങില്‍ മുന്നിലെത്തിച്ച് ആരാധകര്‍timely news image

കൊച്ചി: നിരന്തരമായ തോല്‍വികളും സമനില വഴങ്ങലുമൊക്കെക്കൊണ്ട് ആരാധകരുടെ പഴികേട്ട് വിഷമിക്കുകയാണ് മലയാളികളുടെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്‌സ്. ടീം അംഗങ്ങള്‍ക്കെതിരെയും മാനേജ്‌മെന്റിന് എതിരേയും നിരന്തരം ആരാധകര്‍ രോക്ഷം പ്രകടിപ്പിക്കുന്നുണ്ട്. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ക്ലബ് അധികൃതര്‍ക്ക് തുറന്ന കത്ത് എഴുതിയിരുന്നു. ഇതിനിടയില്‍ ടീമിലെ മലയാളി താരമായ സി.കെ വിനീത് ആരാധകര്‍ക്കെതിരെ സംസാരിച്ചു വെന്ന മറ്റൊരു പുകിലും അടുത്തകാലത്തായി ഉണ്ടായി. പക്ഷേ ഇത്രയൊക്കെ, അതൃപ്തിയും എതിര്‍പ്പുമുണ്ടായിട്ടും ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം തന്നെയാണെന്ന് ഇത്തവണത്തെ ഫാന്‍സ് ഗോള്‍ ഓഫ് ദ വീക്ക് വോട്ടിങ് തെളിയിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് താരം മറ്റേജ് പോപ്ലാറ്റ്‌നിച്ചിന്റെ ഗോളാണ് വോട്ടിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 70 ശതമാനത്തിലേറെ വോട്ടോടെയാണ് നിലവില്‍ പ്ലോപാറ്റ്‌നിച്ച് ഒന്നാമതുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഹെഡര്‍ ഗോളാണ് ഇത്. അന്ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച ജുവാന്‍ മാസിയുടെ ഗോളാണ് വോട്ടിങ്ങില്‍ രണ്ടാമത്. വോട്ടിങ്ങിന് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഗോള്‍ ഉണ്ടെങ്കില്‍ പിന്നെ മറ്റാരും പുരസ്‌കാരം പ്രതീക്ഷിക്കേണ്ട കാര്യമില്ല. എങ്കിലും ഇക്കുറി ടീമിന്റെ മോശം പ്രകടനം ആരാധകരോക്ഷത്തിനിടയായെങ്കിലും അത് വോട്ടിങ്ങില്‍ പ്രതിഫലിച്ചിട്ടില്ല എന്നു വേണം കണക്കാക്കാന്‍.Kerala

Gulf


National

International