ലോകപ്രശസ്‌ത ക്രിക്കറ്ററും കോക്ലിയര്‍ കമ്പനിയുടെ ലോക അംബാസിഡറുമായ ബ്രെറ്റ്‌ലീ കേരളത്തിലെത്തിtimely news image

തിരുവനന്തപുരം :ലോകപ്രശസ്‌ത ക്രിക്കറ്ററും കോക്ലിയര്‍ കമ്പനിയുടെ ലോക അംബാസിഡറുമായ ബ്രെറ്റ്‌ലീ കേരളത്തിലെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിംഗ്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച കോക്ലിയര്‍ ഇംപ്ലാന്റീസിന്റെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹമെത്തിയത്‌. ഇന്ത്യയിലെ ആദ്യത്തെ കോക്ലിയര്‍ ഇംപ്ലാന്റിയായ എഞ്ചിനീയര്‍ സെയ്‌തു മുഹമ്മദും 2 വയസ്സിനും പത്തു വയസ്സിനും ഇടയിലുള്ള ഇംപ്ലാന്റീസായ അനേകം കുട്ടികളും അവരുടെ മാതാപിതാക്കളോടൊപ്പം പങ്കെടുത്തു. സംഗമത്തില്‍ എന്‍.ഐ.എച്ച്‌.എസിന്റെ ഡയറക്‌ടര്‍ ഡോ. സതീഷ്‌ കുമാര്‍, കേരള സാമൂഹ്യ സുരക്ഷമിഷന്‍ ഡയറക്‌ടര്‍ മുഹമ്മദ്‌ അസ്‌ഹീല്‍, എന്‍.ഐ.എച്ച്‌.എസിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തിയ ബ്രെറ്റ്‌ലീ അവരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കി. ഇന്ത്യയിലെ ആദ്യത്തെ കോക്ലിയര്‍ ഇംപ്ലാന്റിയായ (1995) എഞ്ചിനീയര്‍ സെയ്‌തു മുഹമ്മദുമായി പ്രത്യേക കൂടിക്കാഴ്‌ചയും അദ്ദേഹം നടത്തി. സെയ്‌തുമുഹമ്മദ്‌ വാണിയപ്പുര തൊടുപുഴ സ്വദേശിയും നിലവില്‍ കേരള കോക്ലിയര്‍ ഇംപ്ലാന്റീസ്‌ ചാരിറ്റബില്‍ ട്രസ്റ്റ്‌ സംസ്ഥാന സെക്രട്ടറിയുമാണ്‌. ബ്രെറ്റ്‌ലീയുടെ മകനും കോക്ലിയര്‍ ഇംപ്ലാന്റിയാണ്‌. ഈ ഉപകരണത്തിന്റെ ഉപജ്ഞാതാവ്‌ ഡോ. ഗ്രാമി ക്ലര്‍ക്കിന്റെ പിതാവും കേള്‍വിയില്ലാത്ത ആളായിരുന്നു. തന്റെ പിതാവിന്റെ നിസ്സഹായാവസ്ഥയ്‌ക്ക്‌ പ്രതിവിധിയായാണ്‌ ഓസ്‌ട്രേലിയയിലുള്ള ഡോ. ഗ്രാമി ക്ലര്‍ക്ക്‌ ഈ ഉപകരണം വികസിപ്പിച്ച്‌ ലോകത്തിന്‌ കേള്‍വിയുടെ പുതിയ ലോകം തുറന്നു നല്‍കിയത്‌. പിറവിയോടെയോ അതിനുശേഷമോ പല കാരണങ്ങളാല്‍ നിശബ്‌ദതയുടെ ലോകത്തേയ്‌ക്ക്‌ തള്ളപ്പെട്ട്‌ സമൂഹത്തില്‍ നിന്ന്‌ അകന്നുകഴിയേണ്ടി വരുന്ന അനേകായിരങ്ങള്‍ക്ക്‌ പ്രതീക്ഷയുടെ വാതില്‍ തുറന്നു കൊടുത്ത ഒന്നായിരുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന ആധുനിക ചികിത്സാ രീതി. കോക്ലിയര്‍ ഇംപ്ലാന്റീസും അവരുടെ മാതാപിതാക്കളാലും സ്ഥാപിതമായ കേരള കോക്ലിയര്‍ ഇംപ്ലാന്റീസ്‌ ചാരിറ്റബിള്‍ ട്രസ്റ്റും അതിന്റെ ചെയര്‍മാന്‍ ജസ്റ്റിസ്‌ കെ ജോസും സെക്രട്ടറി സെയ്‌ത്‌ മുഹമ്മദും ട്രസ്റ്റ്‌ കോര്‍ഡിനേറ്റര്‍ ഷിജോ വാളികുളവും അടങ്ങുന്ന 11 അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു. തൊടുപുഴയിലെ സാമൂഹിക മേഖലയില്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയനാണ്‌ സെയ്‌ത്‌ മുഹമ്മദ്‌.  Kerala

Gulf


National

International