ബ്ലാസ്റ്റേഴ്സിന് ഇന്നും തോല്‍വിയെങ്കില്‍ ജെയിംസിന്റെ ഭാവിക്ക് ഭീക്ഷണി; കളികാണാന്‍ തലവന്മാരും

ചെന്നൈ: ഐഎസ്എല്ലില്‍ നിലനില്പിന്റെ പോരാട്ടത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ചെന്നൈ എഫ്സിക്കെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും ആയുസ് നീട്ടിയെടുക്കാന്‍ മഞ്ഞപ്പടയ്ക്ക് മതിയാകില്ല. മരീന അരീനയില്‍ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസിന്റെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്നത്തെ മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്സ് ഉടമസ്ഥരും സിഇഒയും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ട്. ഇന്നും കൂടി ഒരു തോല്‍വിയാണ് ഫലമെങ്കില്‍ ജെയിംസിന്റെ ഭാവി സുരക്ഷിതമാവില്ലെന്ന സൂചനകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മൂന്നുവര്‍ഷത്തെ കരാറാണ് ജെയിംസിന് ബ്ലാസ്റ്റേഴ്സ് നല്‍കിയിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഈ മൂന്നുവര്‍ഷവും കരാറിനാല്‍ ജെയിംസ് സംരക്ഷിക്കപ്പെടുമെന്നല്ല. പ്രകടനം മോശമായാല്‍ ജെയിംസിനെ പുറത്താക്കാന്‍ മാനേജ്മെന്റിന് സാധിക്കും. ഇതുവരെ ജെയിംസിന് പുറത്താക്കല്‍ ഭീഷണികളില്ലായിരുന്നു. എന്നാല്‍ ഡിസംബറിലെ ടീമിന്റെ പ്രകടനം മോശമായാല്‍ മാനേജ്മെന്റ് കടുത്ത നടപടികളെടുത്തേക്കും. ആദ്യ മത്സരത്തില്‍ എടികെയ്ക്കെതിരേയുള്ള ജയത്തിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളെല്ലാം ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോള്‍ ലീഡ് നേടിയശേഷം ഇഞ്ചുറി ടൈമില്‍ രണ്ടു ഗോള്‍ വഴങ്ങി തോറ്റു. ചാമ്പ്യന്മാരായ ചെന്നൈയിനാണെങ്കില്‍ നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാര്ക്ക് എട്ട് മത്സരം കഴിഞ്ഞപ്പോള്‍ ഒരെണ്ണത്തില്‍ മാത്രം ജയിക്കാനേ സാധിച്ചുള്ളൂ. ആറെണ്ണത്തില്‍ തോറ്റു. ബ്ലാസ്റ്റേഴ്സിനാണെങ്കില് ഒരു ജയവും നാലു സമനിലയും മൂന്നു തോല്‍വിയും.
Kerala
-
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസ്സി (എം) ലെ
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസ്സി (എം) ലെ പ്രൊഫ. ജെസ്സി ആന്റണി
Gulf
-
ഖത്തറിലെ സ്കൂളുകളിലെ രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് 1
ദോഹ: ഖത്തറിലെ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷ രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 വരെയാണ്
National
-
സൈനികരുടെ കുടുംബത്തിന് ഒപ്പമെന്ന് രാഹുൽ ; നടപടിയെടുക്കണമെന്ന്
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്
International
-
ഇരുനില ഭീമൻ എയർബസ് A 380 യും വിടപറയുവാൻ ഒരുങ്ങുന്നു.. ഒരു A 380
വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ ഇഷ്ടമില്ലാത്തവർ അധികമാരും കാണില്ല. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്ന വിമാനങ്ങളെക്കുറിച്ചോ മോഡലുകളെക്കുറിച്ചോ