ബാഴ്‌സയുടെ ജയം അനായാസമാക്കി മെസി; പിഎസ്ജിക്ക് ആദ്യ ഗോള്‍ നേടി നെയ്മര്‍; വമ്പന്മാര്‍ മുന്നോട്ട്timely news image

പാരീസ്: യൂറോപ്യന്‍ ചക്രവര്‍ത്തിമാരാകാനുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയത്തോടെ പിഎസ്ജിയും ബാഴ്‌സയും മുന്നോട്ട്. പിഎസ്‌വി ഐന്തോവനെ പിന്നിലാക്കി ഗ്രൂപ്പ് ഘട്ടം ബാഴ്‌സ താണ്ടിയപ്പോള്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനെ ഫ്രഞ്ച് കരുത്തരായ പിഎസ്ജി മറികടന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ പിഎസ്‌വി ഐന്തോവനെ തോല്‍പിച്ചത്. സൂപ്പര്‍ താരം മെസിയുടെ മിന്നുന്ന പ്രകടനമാണ് ബാഴ്‌സയുടെ ജയം അനായാസമാക്കിയത്. 61-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. എഴുപതാം മിനുട്ടില്‍ ജെറാദ് പിക്വേയിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ ലൂക്ക് ദെ ജോങ് പിഎസ്‌വിക്കായി ഒരു ഗോള്‍ മടക്കി. ഗ്രൂപ്പില്‍ അവസാന മത്സരം ബാക്കി നില്‍ക്കെ രണ്ടാം സ്ഥാനക്കാരുമായി ആറ് പോയിന്റ് ലീഡുള്ള ബാഴ്‌സ ഇതോടെ ഗ്രൂപ്പ് ചാമ്പ്യമാരാകുമെന്ന് ഉറപ്പായി. മികച്ച പ്രകടനം പുറത്തെടുത്ത ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പിഎസ്ജി മുട്ടുക്കുത്തിച്ചത്. പതിമൂന്നാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റിലൂടെ പിഎസ്ജിയാണ് ആദ്യ ഗോള്‍ നേടിയത്. സൂപ്പര്‍ താരം നെയ്മര്‍ മുപ്പത്തിയേഴാം മിനുട്ടില്‍ ലീഡുയര്‍ത്തി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുന്‍പ് കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച ജയിംസ് മില്‍നര്‍ ലിവര്‍പൂളിനായി ഒരു ഗോള്‍ മടക്കി. കളിയുടെ അമ്പത്തിയേഴ് ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും രണ്ടാം പകുതിയില്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് തോല്‍വി ഒഴിവാക്കാനായില്ല. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ അവസാന മത്സരത്തില്‍ നാപ്പോളിയോട് ലിവര്‍പൂളിന് ജയിച്ചേ തീരൂ. അതേസമയം, ഇറ്റാലിയന്‍ വമ്പുമായെത്തിയ ഇന്റര്‍ മിലാനെതിരെ ഇംഗ്ലീഷ് പട ടോട്ടനം ഹോട്ട്‌സ്പറും വിജയം കണ്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനം ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആണ് 80-ാം മിനുട്ടില്‍ കളിയിലെ ഏക ഗോള്‍ നേടിയത്. ഇതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താന്‍ ബാഴ്‌സലോണയുമായുള്ള അവസാന മത്സരം ടോട്ടനത്തിന് നിര്‍ണായകമായി. ഗ്രൂപ്പില്‍ ബാഴ്‌സയ്ക്ക് പിന്നില്‍ ഏഴ് പോയിന്റുമായി ടോട്ടനവും ഇന്റര്‍മിലാനും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മറ്റ് മത്സരങ്ങളില്‍ അത്റ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് മൊണാക്കോയെ തോല്‍പിച്ചു. രണ്ടാം മിനുട്ടില്‍ കോക്കെയാണ് ആദ്യ ഗോള്‍ നേടിയത്. സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ 24-ാം മിനിറ്റില്‍ ലീഡുയര്‍ത്തി. സ്റ്റീഫന്‍ സ്റ്റാവിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അത്‌ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായി. മറ്റു മത്സരങ്ങളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് നാപ്പോളി റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും എഫ്‌സി പോര്‍ട്ടോ ഷാല്‍ക്കയെയും തോല്‍പിച്ചപ്പോള്‍ ക്ലബ്ബ് ബ്രിഡ്ജ്‌ഡോര്‍ട്ട്മുണ്ട് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.Kerala

Gulf


National

International