നർമ്മദയിൽ നിന്ന് യുഎയിലേക്ക് ശുദ്ധജലം എത്തിക്കും; കടലിനടിയിലൂടെ 2000 കിലോമീറ്റർ റെയിൽപ്പാതtimely news image

അബുദാബി: യുഎയിൽ ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയിൽപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഫുജൈറയിൽ നിന്ന് മുംബൈയിലേക്ക് 2000 കിലോമീറ്റർ ഉള്ള പാത ഒരുക്കുവാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഇന്ത്യ യുഎഇ കോൺക്ലേവിലാണ് യുഎഇ ദേശീയ ഉദേശക മേധാവി സമിതി അബ്ദുല്ല അൽ സിഹിയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.  ഇരുരാജ്യങ്ങളുടെയും വാണിജ്യബന്ധത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ പദ്ധതി. യാത്രയ്ക്കും ചരക്കുകടത്താനും അനുയോജ്യമായ രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. മഹാരാഷ്‌ട്രയിലെ നർമ്മദ  നദിയിൽ നിന്ന് യുഎയിലേക്ക് ശുദ്ധജലം എത്തിക്കാനും തിരിച്ച് ഫുജൈറ തുറമുഖത്ത് നിന്ന് എണ്ണ കയറ്റി ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന രീതിയിലാണ് പദ്ധതി. ഫുജൈറയെയും മുംബൈയെയും അൾട്രാ സ്‌പീഡ് ഫ്ലോട്ടിങ് ട്രെയിനുകൾ വഴി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം . ഇപ്പോൾ പദ്ധതി പ്രാഥമിക തലത്തിലാണെങ്കിലും ഇരുരാജ്യങ്ങൾക്കും അഭിമാനിക്കാവുന്ന വിധത്തിലേക്ക് പദ്ധതിയെ വളർത്തിയെടുക്കുവാനാണ് ലക്ഷ്യം. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിലും വിജയിപ്പിക്കുന്നതിലും പേരു കേട്ട സ്ഥാപനമാണ് യുഎയിലെ ദേശീയ ഉപദേശക സമിതി ലിമിറ്റഡ്.  മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് കടലിനടിയിലൂടെയാണ് റെയിൽ പാത 2022 ൽ പൂർത്തിയാകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പുതിയ വാർത്തയും എത്തുന്നത്.Kerala

Gulf


National

International