ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലന്‍ ഡി ഓര്‍ അവാര്‍ഡില്‍ മെസി ഉള്‍പ്പെടുന്നില്ലെങ്കില്‍ ആ അവാര്‍ഡ് എല്ലാ അര്‍ത്ഥത്തിലും ഒരു മൂല്യവും ഉള്‍ക്കൊള്ളാത്ത ഒന്നാണ്: മുന്‍ റയല്‍ മാഡ്രിഡ് കോച്ച് വിസെന്റ ഡെല്‍timely news image

പാരിസ്: ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പട്ടികയില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇടം പിടിക്കാതിരുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ച് മുന്‍ റയല്‍ മാഡ്രിഡ് കോച്ച് വിസെന്റ ഡെല്‍ ബോസ്‌ക്കിന്‍ രംഗത്ത്. ബാര്‍സലോണയുടെ നമ്പര്‍ 10 ആയ മെസി ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പട്ടികയില്‍ ആദ്യ മൂന്ന് പേരില്‍ പോലും ഇല്ല. ആസ്ഥാനത്ത് ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത് ലൂക്ക മൊഡ്രിച്ചും ക്രിസ്റ്റ്യാനോ റോണാള്‍ഡോയും അന്റോണിയോ ഗ്രീസ്മാനും ഒക്കെയാണ്. ഇക്കഴിഞ്ഞ ലോകകപ്പിലെ ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന അവാര്‍ഡ് സ്വന്തമാക്കിയ ആളാണ് ക്രൊയേഷ്യന്‍ കളിക്കാരന്‍ ലൂക്ക മൊഡ്രിച്ച്. ഇദ്ദേഹം മെസിയെയും റോണോയെയും പിന്തള്ളി ഇപ്പോള്‍ ബാലന്‍ ഡി’ഓര്‍ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചിരിക്കുകയാണ്. എങ്കിലും ലൂക്ക മൊഡ്രിച്ച് അവാര്‍ഡ് നേടുന്നതില്‍ അല്ല ഏറ്റവും മികച്ച കളിക്കാരന്റെ പട്ടികയില്‍ ആദ്യ മൂന്നില്‍ മെസി ഇടം പിടിക്കാതിരുന്നതാണ് വിസെന്റ ഡെല്ലിനെ അത്ഭുതപ്പെടുത്തുന്നത്. ‘ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായുള്ള ആ അവാര്‍ഡില്‍ മികച്ച കളിക്കാരനായ മെസി ഉള്‍പ്പെടുന്നില്ലെങ്കില്‍ ആ അവാര്‍ഡ് എല്ലാ അര്‍ത്ഥത്തിലും ഒരു മൂല്യവും ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International