ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ജസ്റ്റിസ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നത്; കേസുകളില്‍ ബാഹ്യ ഇടപെടല്‍ നടക്കുന്നു എന്ന് തോന്നിയപ്പോഴാണ് മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്timely news image

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ആരോപണമുന്നയിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായി ജസ്റ്റിസ് കുര്യന്‍ ജോസഫ് വെളിപ്പെടുത്തി. അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ താനും മറ്റ് മൂന്ന് ജസ്റ്റിസുമാരും ചേര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും കുര്യന്‍ ജോസഫ് ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ചെലമേശ്വര്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ കഴിഞ്ഞ ജനുവരി 12നാണ് അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണം ഉന്നയിച്ചത്. ‘പുറത്തുനിന്നുള്ള പലരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളെന്ന് പലപ്പോഴും തോന്നിയിരുന്നു. കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നത്.’ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ദീപക് മിശ്രയുമായി ഇക്കാര്യം താന്‍ അടങ്ങുന്ന സംഘം സംസാരിച്ചു. സുപ്രീംകോടതി നടപടികള്‍ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചത്. അതേത്തുടര്‍ന്നാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.Kerala

Gulf


National

International